ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീകരിച്ചു

15:19 PM
14/06/2019

ന്യൂഡൽഹി: 2019 മേയിൽ നടന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. മഹാരാഷ്ട്രയിലെ ബല്ലാർപൂർ സ്വദേശിയായ കാർത്തികേയ് ഗുപ്തക്കാണ് ഒന്നാം റാങ്ക്. 370ൽ 340 മാർക്കാണ് നേടിയത്.

അലഹബാദ് സ്വദേശി ഹിമാൻഷു സിങിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് ന്യൂഡൽഹി സ്വദേശി അർചിത് ബുബ്ന നേടി. പത്താം റാങ്ക് നേടിയ ശബ്നം സഹായ് ആണ് പെൺകുട്ടികളിൽ മുന്നിൽ.

33,349 ആൺകുട്ടികളും 5,356 പെൺകുട്ടികളുമാണ് ജെ.ഇ.ഇ അഡ്വാൻസ്ഡിൽ യോഗ്യത നേടിയത്. ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെയും ഇ-മെയിലിലൂടെയും ഫലം ലഭിക്കും. ജൂൺ 4ന് ഉത്തര സൂചിക പുറത്തുവിട്ടിരുന്നു.

Loading...
COMMENTS