Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഇ.ഇ മെയിൻ സെഷൻ രണ്ട് രജിസ്ട്രേഷൻ തുടങ്ങി; അപേക്ഷ ഫെബ്രുവരി 25 വരെ

text_fields
bookmark_border
Exam
cancel

ജെ.ഇ.ഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2025 രണ്ടാം സെഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അവസാന തീയതി. അപേക്ഷ ഫീസ് ഫെബ്രുവരി 25 രാത്രി 11.50 വരെ അടക്കാൻ സാധിക്കും.

ഏപ്രിൽ ഒന്നിനും എട്ടിനും ഇടക്കാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും jeemain.nta.nic.in എന്ന വെബ്സൈറ്റിൽ യഥാസമയം ലഭിക്കും.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (സി.എഫ്.ടി.ഐ.), ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജെ.എ.ഇ മെയിൻ പരീക്ഷ വഴിയാണ്. ഈ പരീക്ഷ എഴുതിയാൽ മാത്രമേ ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ സാധിക്കുകയുള്ളൂ. ​ഐ.ഐ.ടികളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JEE Mains Session 2 Registration begins
Next Story