Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്
JEE MAIN
cancel

​എ​ൻ.​ഐ.​ടി, ഐ.​ഐ.​ടി അ​ട​ക്ക​മു​ള്ള മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എഞ്ചിനീയറിങ് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയായ ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവർക്ക് അവരുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, ലോഗിൻ പേജിലെ മറ്റ് വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജെ.ഇ.ഇ മെയിൻ 2025 സെഷൻ 1 ഫലങ്ങൾ jeemain.nta.nic.in ൽ ലഭ്യമാണ്.

രാജ്യത്തുടനീളമുള്ള 14 വിദ്യാര്‍ഥികള്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി. ഇതില്‍ കൂടുതല്‍ പേരും രാജസ്ഥാന്‍ സ്വദേശികളാണ്. 12.58 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. പേപ്പർ 2 ഫലങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

100 മാർക്ക് നേടിയവരിൽ രാജസ്ഥാനിൽ നിന്നുള്ള അഞ്ച് പേരും ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JEE Main Result 2025
Next Story