ജെ.ഇ.ഇ ​ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

14:43 PM
14/01/2019
Online

ന്യൂഡൽഹി: ജനുവരി എട്ടിന്​ നടന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയു​െട ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ എഴുതിയവർക്ക്​ https://jeemain.nic.in/jeemainapp/loginoption.htm എന്ന ലിങ്കിൽ കയറി ഉത്തരങ്ങൾ പരിശോധിക്കാവുന്നതാണ്​. 

അ​േപക്ഷാ നമ്പറും പാസ്​വേർഡും ഉപയോഗിച്ച്​ സൈറ്റിൽ കയറാം.  പാസ്​വേർഡ്​ മറന്നുപോയവർക്ക്​ ജനനതീയതി ഉപയോഗിച്ച്​ ഉത്തരങ്ങൾ ഡൗൺലോഡ്​ ചെയ്യാം. പ്രസിദ്ധീകരിച്ച ഉത്തരങ്ങളിൽ തൃപ്​തരല്ലാത്തവർക്ക്​ കൂടുതൽ വ്യക്​തതക്ക്​ വേണ്ടി ഒരു ചോദ്യത്തിന്​ 1000 രൂപ നിരക്കിൽ ഒാൺലൈനായി ഫീസടച്ച്​ അപേക്ഷിക്കാവുന്നതാണ്​. 

പരീക്ഷാ ഫലം ജനുവരി 31 പ്രസിദ്ധീകരിക്കും. രണ്ടാമത്തെ പരീക്ഷ ഏപ്രിലിലാണ്​ നടക്കുക. 

Loading...
COMMENTS