ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2020 ഫലം പ്രഖ്യാപിച്ചു
text_fieldsന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് 2020 പരീക്ഷ ഫലം ഐ.ഐ.ടി ഡല്‍ഹി പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.nic.in ലൂടെ ഫലമറിയാം.
സെപ്റ്റംബര്‍ 12 ന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്താല്‍ ഫലം ലഭ്യമാകും. ഓരോ വിഷയത്തിന്റെ മാര്‍ക്കും പേപ്പര്‍ 1, പേപ്പര്‍ 2 എന്നിവയുടെ ആകെയുള്ള സ്‌കോറും അറിയാം.
ഐ.ഐ.ടി ബോംബെ സോണില്‍ പരീക്ഷ എഴുതിയ ചിരാഗ് ഫലോറിനാണ് ഒന്നാം റാങ്ക്. 396ല്‍ 352 മാര്‍ക്കാണ് ചിരാഗ് നേടിയത്. 315 മാര്‍ക്ക് നേടിയ കനിഷ്‌ക മിത്തലാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. ഐ.ഐ.ടി റൂര്‍ക്കി സോണിലാണ് കനിഷ്‌ക പരീക്ഷ എഴുതിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍.ടി.എ.) നടത്തിപ്പ് ചുമതലയില്‍ രാജ്യത്തൊട്ടാകെ 222 നഗരങ്ങളിലായി 1001 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ. രജിസ്റ്റര്‍ ചെയ്തവരില്‍ 96 ശതമാനം പേരും പരീക്ഷയെഴുതിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

