Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് അ​ഡ്മി​റ്റ് കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ചു

text_fields
bookmark_border
ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് അ​ഡ്മി​റ്റ് കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ചു
cancel

ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയു​െട അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾക്ക് jeeadv.ac.in ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.രജിസ്ട്രേഷൻ നമ്പർ, പാസ്​വേർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് ഡൗൺലോഡ് ചെ​യ്യേണ്ടത്.

ഈ ​മാ​സം 26നാണ് ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ​ നടക്കുന്നത്. മേയ് 26 വരെ ​അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മേയ് 26ന് രണ്ട് ഘട്ടങ്ങളായാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടക്കുക. ആദ്യഘട്ടം അന്നേ ദിവസം രാവിലെ ഒമ്പത് മുതൽ 12 വരെയും രണ്ടാംഘട്ടം 2.30 മുതൽ 5.30 വരെയും. കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയാണിത്. രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ 1, പേപ്പർ 2. രണ്ട് പേപ്പറുകളും എഴുതണം. ഓരോ ചോദ്യപേപ്പറും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്.

പ്രൊവിഷനൽ ഉത്തര സൂചിക ജൂൺ രണ്ടിന് പ്രസിദ്ധപ്പെടുത്തും. ജൂൺ ഒമ്പതിനാണ് ഫലം പ്രസിദ്ധീകരിക്കുക. 1.91 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം 1,89,744 പേർ പരീക്ഷ എഴുതുകയും 43,773 പേർ പരീക്ഷക്ക് യോഗ്യത നേടുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JEE advanced 2024 admit cards out
Next Story