Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Exam Centre
cancel
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ അഡ്വാൻസ്​ഡ്​...

ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2021 ജൂലൈ മൂന്നിന്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​സ്​ ഓഫ്​ ടെക്​നോളജി (​െഎ.ഐ.ടി)കളിലെ പ്രവേശനത്തിന്​ നാഷനൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്​ പരീക്ഷ ജൂലൈ മൂന്നിന്​ നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ ​പൊ​ക്രിയാൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

ഐ.ഐ.ടികളിലെ പ്രവേശനത്തിന്​ 12ാം ക്ലാസ്​ പരീക്ഷക്ക്​ 75 ശതമാനത്തിൽ കുറയാതെ മാർക്ക്​ വേണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കിയതായും അദ്ദേഹം കൂട്ടി​േച്ചർത്തു.

കോവിഡ്​ 19നെ തുടർന്ന്​ ജെ.ഇ.ഇ മെയിൻ 2020 പരീക്ഷക്ക്​ ഹാജരാകുകയും ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2020ന്​ ഹാജരാകാൻ സാധിക്കാതിരിക്കുകയും ചെയ്​ത വിദ്യാർഥികൾക്ക്​ ജെ.ഇ.ഇ അഡ്വാൻസ്​ഡ്​​ 2021ൽ അവസരം നൽകുമെന്ന്​ നേരത്തേ അറിയിച്ചിരുന്നു.

എല്ലാ വിദ്യാർഥികൾക്കും പരീക്ഷ ഒരുക്കാൻ അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായി നാലു തവണയായാണ്​ ജെ.ഇ.ഇ മെയിൻ 2021 നടത്തുക. ഫെബ്രുവരി 23 മുതൽ 26 വരെയാണ്​ പരീക്ഷ. ജനുവരി 16 വരെ ജെ.ഇ.ഇ മെയിൻ പരീക്ഷക്ക്​ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh PokhriyalJEE Advanced 2021
Next Story