െഎ.െഎ.ടികളിൽ ‘ജാം’ വഴി എം.എസ്സി: അപേക്ഷ 24 വരെ
text_fieldsഐ.ഐ.ടികളിൽ എം.എസ്സി, ജോയൻറ് എം.എസ്സി-പി.എച്ച്.ഡി, എം.എസ്സി-പി.എച്ച്ഡി ഡ്യുവൽ ഡിഗ്രി തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോയൻറ് അഡ്മിഷൻ ടെസ്റ്റ് (ജാം-2020) മുഖേനയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി മേയ് 24 വരെ സ്വീകരിക്കും. ഫീസ് 600 രൂപ. എൻറോൾമെൻറ് ഐഡിയും പാസ്വേഡും ഉപയോഗിച്ച് ജാം ഓൺലൈൻ ആപ്ലിക്കേഷൻ വെബ്പോർട്ടലിൽ (JOAPS) ലോഗിൻ ചെയ്താൽ ‘ജാം’ സ്കോർ അറിയാം.
മദ്രാസ്, പാലക്കാട് തുടങ്ങി 15 ലധികം ഐ.ഐ.ടികളാണ് ‘ജാം’ വഴി പ്രവേശനം നൽകുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു നടത്തുന്ന ഇൻറഗ്രേറ്റഡ് പി.എച്ച്ഡി (ബയോളജിക്കൽ/കെമിക്കൽ/മാത്തമറ്റിക്കൽ/ഫിസിക്കൽ സയൻസസ്) പ്രോഗ്രാമുകളിലെ പ്രവേശനവും ‘ജാം’ സ്കോർ പരിഗണിച്ചാണ്. വെബ്: https://joaps.iitk.ac.in
