Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 9:51 PM GMT Updated On
date_range 28 Aug 2017 9:51 PM GMTെഎ.െഎ.ടികളിൽ എം.എസ്.സി പ്രവേശനത്തിന് ‘ജാം 2018’ ഫെബ്രുവരി 11ന്
text_fieldsbookmark_border
ശാസ്ത്ര സാേങ്കതിക ഉന്നത വിദ്യാഭ്യാസ രംഗത്തെ ശ്രേഷ്ഠ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒാഫ് ടെക്നോളജി (െഎ.െഎ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് (െഎ.െഎ.എസ്.സി) എന്നിവ അടുത്തവർഷം നടത്തുന്ന എം.എസ്സി കോഴ്സുകളിലേക്കും മറ്റുമുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് (ജാം 2018) ഫെബ്രുവരി 11ന് ദേശീയതലത്തിൽ നടക്കും. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് 2017 സെപ്റ്റംബർ അഞ്ചു മുതൽ ഒക്ടോബർ 10 വരെ സമയം ലഭിക്കും.
െഎ.െഎ.ടി േബാംബെയാണ് ഇത്തവണ ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ‘ജാം 2018’െൻറ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം http://jam.iitb.ac.in/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളും കോഴ്സുകളും ഡിസിപ്ലിനുകളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ പരീക്ഷയായ ‘ജാം 2018’ൽ ആകെ ഏഴു ടെസ്റ്റ് പേപ്പറുകളുണ്ടാവും. ഒരാൾക്ക് ഇതിൽനിന്ന് അർഹമായ ഒന്നോ രണ്ടോ പേപ്പർ പരീക്ഷക്കായി തിരഞ്ഞെടുക്കാം. ഡിഗ്രിക്ക് പഠിച്ച ഡിസിപ്ലിനോ അഡ്മിഷൻ ആഗ്രഹിക്കുന്ന വിഷയമോ ടെസ്റ്റിനായി പരിഗണിക്കാം.
ടെസ്റ്റ് പേപ്പറുകളിൽ ഇഷ്ടമുള്ള പരമാവധി രണ്ടു പേപ്പറുകൾ സെലക്ട് ചെയ്ത് പരീക്ഷയെഴുതുന്നതിനുള്ള സ്വാതന്ത്ര്യം പരീക്ഷാർഥിക്കുള്ളതാണ്. അപേക്ഷിച്ച ശേഷം തിരഞ്ഞെടുത്ത പരീക്ഷ പേപ്പറിൽ മാറ്റം അനുവദിക്കില്ല. അതിനാൽ പരീക്ഷ അഭിമുഖീകരിക്കാനുള്ള ടെസ്റ്റ് പേപ്പർ തിരഞ്ഞെടുക്കുേമ്പാൾ വേണ്ടത്ര ജാഗ്രത പുലർത്തണം.
ഫെബ്രുവരി 11ന് രണ്ടു സെഷനുകളായാണ് പരീക്ഷ. ആദ്യ സെഷൻ രാവിലെ ഒമ്പതു മുതൽ 12 വരെ. ബയോടെക്നോളജി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് പേപ്പറുകളിലാണ് പരീക്ഷ. രണ്ടു മണി മുതൽ അഞ്ചു വരെയുള്ള രണ്ടാമത്തെ സെഷനിൽ ബയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് പേപ്പറുകളിലാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്ന വിഷയം/ പേപ്പർ ഉൾക്കൊള്ളുന്ന സെഷനിൽ പരീക്ഷ അഭിമുഖീകരിക്കരണം.
രാജ്യത്തൊട്ടാകെയുള്ള ടെസ്റ്റ് സെൻററുകളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. സൗകര്യാർഥം മുൻഗണനക്രമത്തിൽ മൂന്നു സെൻററുകൾ സെലക്ട് ചെയ്യാം. െഎ.െഎ.ടി മദ്രാസിനു കീഴിൽ ചെന്നൈ, കോയമ്പത്തൂർ, എറണാകുളം, കൊല്ലം, കോട്ടയം, മധുര, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വാറങ്കൽ എന്നിവയും െഎ.െഎ.എസ്.സി ബംഗളൂരുവിന് കീഴിൽ ബംഗളൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, കണ്ണൂർ, കോഴിക്കോട്, മംഗളൂരു, പാലക്കാട്, തൃശൂർ എന്നിവയും ടെസ്റ്റ് സെൻററുകളായിരിക്കും. ടെസ്റ്റ് പാറ്റേൺ മനസ്സിലാക്കുന്നതിന് മുൻകാല ചോദ്യപേപ്പറുകൾ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 55 ശതമാനം മാർക്കിൽ, തത്തുല്യ (ജി.പി.എയിൽ കുറയാതെ ബി.എസ്സി ബിരുദമെടുത്തവർക്ക് ‘ജാം 2018’ന് അപേക്ഷിക്കാം. പട്ടികജാതി / വർഗം, ഭിന്നശേഷിക്കാർക്ക് ഡിഗ്രിക്ക് 50 ശതമാനം മാർക്ക്, തുല്യ ഗ്രേഡ് മതിയാകും. പ്രായപരിധിയില്ല. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള അർഹരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ അഞ്ചു മുതൽ http://jam.iitb.ac.in/ എന്ന വെബ്പോർട്ടൽ വഴി ഒാൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. ഒക്ടോബർ 10 വരെ അപേക്ഷ സ്വീകരിക്കും.
ടെസ്റ്റ് ഫീസ് വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഒറ്റപേപ്പറിന് 750 രൂപയും രണ്ടു പേപ്പറിന് 1050 രൂപയുമാണ്. മറ്റുള്ളവരെല്ലാം യഥാക്രമം 1500 രൂപ, 2100 രൂപ എന്നിങ്ങനെ നിർദേശാനുസരണം അടക്കണം.
അഡ്മിറ്റ് കാർഡ് ജനുവരി ഒമ്പതു മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷഹാളിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിനോടൊപ്പം െഎഡൻറിഫിക്കേഷൻ തെളിയിക്കുന്ന പാസ്പോർട്ട്, പാൻ കാർഡ്, വോട്ടർ െഎഡി, ആധാർ കാർഡ്, കോളജ് െഎഡി, ഡ്രൈവിങ് ലൈസൻസ് എന്നിവയിലൊന്നുകൂടി കൈവശം കരുതണം.
ടെസ്റ്റ് റിസൽട്ട് മാർച്ച് 20ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഒാരോ ജാം ടെസ്റ്റ് പേപ്പറിനും ഒാൾ ഇന്ത്യ റാങ്ക് ലിസ്റ്റ് തയാറാക്കും. അതത് സ്ഥാപനത്തിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ മൂന്നിനകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
ആദ്യ അഡ്മിഷൻ ലിസ്റ്റ് മേയ് 22നും സെക്കൻഡ് അഡ്മിഷൻ ലിസ്റ്റ് ജൂൺ 12നും അവസാനത്തെ / തേർഡ് ലിസ്റ്റ് ജൂൺ 29നും പ്രസിദ്ധപ്പെടുത്തും. ‘ജാം 2018’ വഴിയുള്ള അഡ്മിഷൻ ജൂലൈ അഞ്ചിന് പൂർത്തിയാക്കും.
ഭുവനേശ്വർ, മുംബൈ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോർ, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, പട്ന, റൂർക്കി, റോപാർ എന്നിവിടങ്ങളിലെ െഎ.െഎ.ടികൾ നടത്തുന്ന എം.എസ്സി, ജോയൻറ് എം.എസ്സി -പിഎച്ച്.ഡി, എം.എസ്സി -പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി മുതലായ കോഴ്സുകളിലും െഎ.െഎ.എസ്.സി ബംഗളൂരുവിലെ ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമിലേക്കുമുള്ള പ്രവേശനം ‘ജാം 2018’ സ്കോർ പരിഗണിച്ചാണ്.
കൂടുതൽ വിവരങ്ങൾക്ക് http://jam.iitb.ac.in/സന്ദർശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story