നിയമസഭാ തെരഞ്ഞെടുപ്പ്: ഐ.സി.എസ്.സി, ഐ.എസ്.സി. പരീക്ഷകൾ മാറ്റി

11:22 AM
06/01/2017

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.സി, ഐ.എസ്.സി.ഇ പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി അനുസരിച്ച് ഐ.എസ്.സി.ഇ പരീക്ഷകള്‍ ഫെബ്രുവരി ആറിനും ഐ.സി.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 27നും തുടങ്ങും. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടു ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് മാറ്റമെന്ന് സി.ഐ.എസ്.സി ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരാതൂണ്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. യു.പിയിൽ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് ആരംഭിക്കും. തുടർന്ന് രണ്ടു മുതൽ ഏഴു വരെ ഘട്ടങ്ങൾ ഫെബ്രുവരി 15, 19, 23, 27, മാർച്ച്​ 4​, 8​ തീയതികളിലാണ്. ഫലപ്രഖ്യാപനം മാർച്ച്​ 11ന്.

COMMENTS