ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പ്രസിദ്ധീകരിച്ചു

11:00 AM
14/05/2018
icse-result

ന്യൂഡൽഹി:  ഐ.സി.എസ്.ഇ പത്താംക്ളാസ്, ഐ.എസ്.സി പ്ളസ് ടു ഫലങ്ങൾ  പ്രസിദ്ധീകരിച്ചു. cisc.org എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാൻ കഴിയും. ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ പാസാകുന്നതിനുള്ള  ശതമാനം 35ൽ നിന്ന് 33 ആയി ഇത്തവണ  കുറച്ചിട്ടുണ്ട്. അടുത്ത വർഷം മാത്രമേ ഇത് നിലവിൽ വരൂ എന്നായിരുന്നു ബോർഡ് നേരത്തേ അറിയിച്ചിരുന്നത്. 

വെബ്സൈറ്റ് വഴി റിസൽറ്റ് അറിയുന്നതെങ്ങനെ? 

1. http://www.cisce.org/ വെബ്സൈറ്റിൽ കയറി റസൽറ്റ് 2018 ക്ളിക്ക് ചെയ്യുക. 
2. ഐ.സി.എസ്.ഇയോ ഐ.എസ്.സിയെ സെലക്ട് ചെയ്യുക. 
3. അപേക്ഷകന്‍റെ യു.ഐ.ഡി നമ്പറും കാപ്ചയും ടെപ്പ് ചെയ്യുക. 
4. ഷോ റിസൽറ്റ് എന്ന വിൻഡോയിൽ ക്ളിക്ക് ചെയ്യുക. 
5. ഫലം കാണുകയും പ്രിന്‍റ് ഔട്ട് എടുക്കുകയും ചെയ്യാം.

Loading...
COMMENTS