കേരളത്തില്‍ എം.ബി.എ പഠിക്കാം;  ‘കെ-മാറ്റ്’ ഏപ്രില്‍ രണ്ടിന്

  • മാര്‍ച്ച് 18വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

വിജി കെ.
22:46 PM
07/01/2017
സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) കോഴ്സില്‍ പ്രവേശനത്തിന് കേരള മാനേജ്മെന്‍റ് അഡ്മിഷന്‍ ടെസ്റ്റ് (കെ-മാറ്റ്), സി-മാറ്റ്, കാറ്റ് എന്നീ പ്രവേശന പരീക്ഷകളിലൊന്നില്‍ അര്‍ഹത നേടിയിരിക്കണം. എം.ബി.എ പ്രവേശനത്തിന് 2017 മുതല്‍ ‘മാറ്റ്’ യോഗ്യത പരിഗണിക്കില്ല.കേരളത്തില്‍ എം.ബി.എ പ്രവേശനത്തിന് ‘കെ-മാറ്റ്’ രണ്ടുതവണ നടത്തും. ആദ്യപരീക്ഷ നവംബര്‍ ആറിന് നടന്നു. രണ്ടാമത്തെ പരീക്ഷ 2017 ഏപ്രില്‍ രണ്ടിന് നടക്കും. പ്രവേശന മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ഇക്കുറി ‘കെ-മാറ്റ്’ സംഘടിപ്പിക്കുന്നത്. 
‘കെ-മാറ്റ് കേരള-2017’ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30മണിവരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് 2017 മാര്‍ച്ച് 18വരെ സമയമുണ്ട്. www.kmatkerala.in എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. 
ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 750 രൂപയുമാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ നെറ്റ് ബാങ്കിങ്ങിലൂടെയോ അപേക്ഷാഫീസ് അടക്കാം. അപേക്ഷാഫീസ് അടച്ചുകഴിഞ്ഞാലുടന്‍ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിച്ചുകഴിയുമ്പോള്‍ സിസ്റ്റം ജനറേറ്റ് ചെയ്ത് നല്‍കുന്ന അപേക്ഷാ നമ്പര്‍ സൂക്ഷിച്ചുവെക്കണം. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഭാവിയില്‍ കത്തിടപാടുകള്‍ നടത്തുന്നതിനും അപേക്ഷാനമ്പര്‍ ആവശ്യമായി വരും. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഫോട്ടോ, സിഗ്നേച്ചര്‍ എന്നിവ അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്ക് കെ-മാറ്റിന് അപേക്ഷിക്കാവുന്നതാണ്. ‘കെ-മാറ്റി’ന്‍െറ പഴയ ചോദ്യപേപ്പറുകള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ഇത് ‘കെ-മാറ്റി’നുള്ള തയാറെടുപ്പിന് സഹായകമാവും. വിശദവിവരങ്ങള്‍ അതത് യൂനിവേഴ്സിറ്റികളുടെ വെബ്സൈറ്റില്‍ ലഭ്യമാകും. കെ-മാറ്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ www.kmatkerala.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. (ഫോണ്‍: 0471-2335133).
COMMENTS