Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപ്ലസ്​ ടു,...

പ്ലസ്​ ടു, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.75 

text_fields
bookmark_border
students
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യി​ൽ 83.75  ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ(83.37)  അ​പേ​ക്ഷി​ച്ച് 0.38 ശ​ത​മാ​നം വ​ർ​ധ​ന. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ ക​ണ്ണൂ​ർ (86.75) ജി​ല്ല​യും പി​ന്നി​ൽ പ​ത്ത​നം​തി​ട്ട (77.16)യു​മാ​ണ്. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 80.32 ശ​ത​മാ​നം ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ (81.50) അ​പേ​ക്ഷി​ച്ച് 1.18 ശ​ത​മാ​നം കു​റ​വ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി. സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.  

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 3,69,021 ​െറ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ 3,09,065 പേ​ർ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. 180 പേ​ർ 1200 മാ​ർ​ക്കും നേ​ടി. 14,735 പേ​ർ​ക്ക്​ മു​ഴു​വ​ൻ എ ​പ്ല​സ്. ഇ​തി​ൽ 10,899 പെ​ൺ​കു​ട്ടി​ക​ളും 3,836 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത്​  11,829 ആ​യി​രു​ന്നു. 79 സ്​​കൂ​ളു​ക​ൾ​ക്ക്​ നൂ​റ് ശ​ത​മാ​നം ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 83 ആ​യി​രു​ന്നു. 30ൽ ​താ​ഴെ വി​ജ​യ​ശ​ത​മാ​ന​മു​ള്ള 34 സ്​​കൂ​ളു​ണ്ട്​. 

എ​ട്ട് സ്​​കൂ​ളു​ക​ളി​ൽ 594 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 558 പേ​ർ ജ​യി​ച്ചു; 94.1 ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം 94.82 ആ​യി​രു​ന്നു. ഗ​ൾ​ഫി​ൽ 32 പേ​ർ മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി. 
ഒ​ന്നാം​വ​ർ​ഷ പ​രീ​ക്ഷ​യു​ടെ സ്​​കോ​ർ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫ​ലം നി​ർ​ണ​യി​ച്ച​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 1,97,633 പെ​ൺ​കു​ട്ടി​ക​ളി​ൽ 1,78,492 (90.31ശ​ത​മാ​നം) പേ​ർ ജ​യി​ച്ചു. 1,73,106 ആ​ൺ​കു​ട്ടി​ക​ളി​ൽ 1,31,897 പേ​ർ (76.19 ശ​ത​മാ​നം) ജ​യി​ച്ചു. ‘സ്​​കോ​ൾ കേ​ര​ള’​ക്ക് കീ​ഴി​ൽ (പ​ഴ​യ ഓ​പ​ൺ​സ്​​കൂ​ൾ) പ​രീ​ക്ഷ എ​ഴു​തി​യ 69,439ൽ 25,503 ​പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി; 37.51 ശ​ത​മാ​നം. 1,81,694 സ​യ​ൻ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 1,56,087 പേ​രും (85.91ശ​ത​മാ​നം) 73,955 ഹ്യു​മാ​നി​റ്റീ​സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 56,358 പേ​രും (76.21ശ​ത​മാ​നം) 1,13,372 ​േകാ​മേ​ഴ്സ്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ 96,620 പേ​രും (85.22 ശ​ത​മാ​നം) ഉ​ന്ന​ത​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 39,071ൽ 25,109 ​പേ​രും (64.27 ശ​ത​മാ​നം) പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ 5,356ൽ 3,402 ​പേ​രും (63.52 ശ​ത​മാ​നം) ഒ.​ഇ.​സി​യി​ൽ 15,471ൽ 11,611 ​പേ​രും (75.05 ശ​ത​മാ​നം) ഒ.​ബി.​സി​യി​ൽ 2,10,616ൽ 1,80,104​പേ​രും (85.51ശ​ത​മാ​നം) ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. പൊ​തു​വി​ഭാ​ഗ​ത്തി​ൽ 98,507ൽ 88,839 (90.19 ​ശ​ത​മാ​നം) പേ​രും ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. ഗ​വ. സ്​​കൂ​ളു​ക​ളി​ൽ നി​ന്ന് 1,55,396 ൽ 1,27,704 ​പേ​രും (82.18) എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1,85,770ൽ 1,60,022 ​പേ​രും (86.14 ശ​ത​മാ​നം) അ​ൺ​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 27,628ൽ 21,128 ​പേ​രും (76.47ശ​ത​മാ​നം) ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 

മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി​യ 14,735 പേ​രി​ൽ 11,569 പേ​ർ സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലും 670 പേ​ർ ഹ്യു​മാ​നി​റ്റീ​സ്​ വി​ഭാ​ഗ​ത്തി​ലും 2496 പേ​ർ ​േകാ​മേ​ഴ്സ്​ വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ഇ​വ​രി​ൽ 10,899 പെ​ൺ​കു​ട്ടി​ക​ളും 3836 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 15 ടെ​ക്നി​ക്ക​ൽ സ്​​കൂ​ളു​ക​ളി​ൽ നി​ന്ന് 1631 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1246 പേ​ർ ജ​യി​ച്ചു; 76.77. ക​ഴി​ഞ്ഞ​വ​ർ​ഷം 79.08 ആ​യി​രു​ന്നു. ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട്് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ 95 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 78 പേ​ർ ഉ​ന്ന​ത​പ​ഠ​ന യോ​ഗ്യ​ത നേ​ടി; 82.11 ശ​ത​മാ​നം. 

പ​രീ​ക്ഷാ​ഫ​ലം പി.​ആ​ര്‍.​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് PRD LIVE ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​ഫ​ലം  www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. 

കണ്ണൂർ തന്നെ മുന്നിൽ, പിന്നിൽ പത്തനംതിട്ട
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ വി​ജ​യ​ത്തി​ൽ ക​ണ്ണൂ​ർ വീ​ണ്ടും ഒ​ന്നാ​മ​ത്. 29,623 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 25,699 പേ​രും ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 87.22 ശ​ത​മാ​ന​ത്തി​ലും കു​റ​വാ​ണ്​ ഇ​ത്ത​വ​ണ -86.75. 31,865 പേ​രെ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​മാ​ക്കി​യ കോ​ഴി​ക്കോ​ടാ​ണ്​ ര​ണ്ടാ​മ​ത്. 36,808 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി, 86.57 ശ​ത​മാ​നം​ ജ​യം. പ​രീ​ക്ഷ​​യെ​ഴു​തി​യ 9,042 പേ​രി​ൽ 7,792 പേ​​രും ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത​നേ​ടി​യ വ​യ​നാ​ടാ​ണ്​ മി​ക​വി​ൽ മൂ​ന്നാം​സ്​​ഥാ​ന​ത്ത്​​; 86.18 ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​പോ​ലെ പ​ത്ത​നം​തി​ട്ട ഇ​ക്കു​റി​യും ഏ​റ്റ​വും​പി​ന്നി​ലാ​ണ്​; 77.16 ശ​ത​മാ​നം. 12,812 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 9,886 പേ​ർ മാ​ത്ര​മാ​ണ്​ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്. 77.65 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​കൊ​ല്ല​ത്തെ പ​ത്ത​നം​തി​ട്ട​യു​ടെ വി​ജ​യം. 

മധുരം നുണഞ്ഞ്​ മലയാളം, കയ്​പ്പോടെ ഇംഗ്ലീഷ്  
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ​ടു ​പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ ​പ്ല​സ്​ മി​ക​വേ​കി​യ​ത്​ മ​ല​യാ​ളം. 91,414 പേ​രാ​ണ്​ മ​ല​യാ​ള​ത്തി​ൽ  എ ​പ്ല​സ്​ നേ​ട്ട​മ​ണി​ഞ്ഞ​ത്. 1,91,512 ​േപ​ർ പ​രീ​ക്ഷ​െ​യ​ഴു​തി​യ​തി​ൽ 1,89,826 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി; 99.12 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ യോ​ഗ്യ​രാ​യ​വ​രു​ടെ എ​ണ്ണ​വും കൂ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 1,00,809 പേ​രാ​ണ് മ​ല​യാ​ള​ത്തി​ൽ ​ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്. ഇ​ത്ത​വ​ണ 1719 പേ​ർ​ക്ക്​ എ ​ഗ്രേ​ഡും 26,206  പേ​ർ​ക്ക്​ ബി ​പ്ല​സും ഗ്രേ​ഡും മാ​തൃ​ഭാ​ഷ​ക്കു​ണ്ട്. അ​തേ​സ​മ​യം 1686 പേ​ർ മ​ല​യാ​ള​ത്തി​ൽ ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത നേ​ടി​യി​ല്ല. 

ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കാ​ലി​ട​റി​യ​ത്​ ഇ​ത്ത​വ​ണ​യും ഇം​ഗ്ലീ​ഷി​ൽ. 34,429 പേ​ർ​ക്ക്​​ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത​യി​ല്ല. 3,69,021 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും 3,34,592 പേ​ർ​ക്കേ ക​ട​മ്പ ക​ട​ക്കാ​നാ​യു​ള്ളൂ. ജ​യി​ച്ച​ത്​ 90.67 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ ഇ​ക്കു​റി ര​ക്ഷ​പ്പെ​ട്ടു. മു​ൻ​വ​ർ​ഷം 37,123 പേ​രാ​ണ്​ ഇം​ഗ്ലീ​ഷി​ൽ ത​ട്ടി വീ​ണ​ത്. എ ​പ്ല​സ്​ മി​ക​വി​ൽ ര​ണ്ടാം​സ്​​ഥാ​ന​ത്ത്​​്​ ഹി​ന്ദി​യാ​ണ്. 77,996 പേ​രാ​ണ്​ എ ​പ്ല​സ്​ കൊ​യ്​​ത​ത്. പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​യ 1,23,868 പേ​രി​ൽ 1,23,677 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​; 99.85 ശ​ത​മാ​നം. 21,169 പേ​രാ​ണ്​ ക​ണ​ക്കി​ൽ കു​രു​ങ്ങി ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത​ക്ക്​ പു​റ​ത്ത്​ പോ​യ​ത്. കെ​മി​സ്​​ട്രി​യി​ൽ 19,292 ഉം.

വി.എച്ച്​.എസ്​.ഇയിൽ 69 പേർക്ക്​ മുഴുവൻ എ പ്ലസ്;​  19 സ്​കൂളുകൾക്ക്​ നൂറ്​ ശതമാനം
തി​രു​വ​ന​ന്ത​പു​രം: വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 69 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 39 പേ​രാ​ണ് ഈ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്ത​വ​ണ 29,174 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 23,434 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്; 80.32 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 81.5 ആ​യി​രു​ന്നു. പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും വി​ജ​യി​ച്ച് 26,327 പേ​ർ (90.24) േട്ര​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​ത​നേ​ടി. ഇ​വ​ർ​ക്ക് തൊ​ഴി​ൽ​നേ​ടു​ന്ന​തി​നും അ​പ്ര​ൻ​റീ​സ്​​ഷി​പ്പി​നും അ​ർ​ഹ​ത​യു​ണ്ട്. പാ​ർ​ട്ട് ഒ​ന്നി​ലും ര​ണ്ടി​ലും മൂ​ന്നി​ലും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം നേ​ടി​യ​ത് തൃ​ശൂ​ർ ജി​ല്ല​യാ​ണ് (84.38). കു​റ​ഞ്ഞ​ത്​ പ​ത്ത​നം​തി​ട്ട (69.93 ശ​ത​മാ​നം). പാ​ർ​ട്ട് ഒ​ന്നി​ലും ര​ണ്ടി​ലും ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ണ് (93.79). കു​റ​ഞ്ഞ വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​യി​ൽ; 79.25. 

18 സ​ർ​ക്കാ​ർ സ്​​കൂ​ളും ഒ​രു എ​യ്ഡ​ഡ് സ്​​കൂ​ളും പാ​ർ​ട്ട് ഒ​ന്നി​ലും ര​ണ്ടി​ലും മൂ​ന്നി​ലു​മാ​യി 100 ശ​ത​മാ​നം ജ​യം​നേ​ടി. 40 സ​ർ​ക്കാ​ർ സ്​​കൂ​ളും ഏ​ഴ് എ​യ്ഡ​ഡ് സ്​​കൂ​ളും പാ​ർ​ട്ട് ഒ​ന്നി​ലും ര​ണ്ടി​ലും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. പാ​ർ​ട്ട് ഒ​ന്നി​ലും ര​ണ്ടി​ലും മൂ​ന്നി​ലു​മാ​യി 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ജ​യം​നേ​ടി​യ 16 സ്​​കൂ​ളു​ണ്ട്. അ​ട്ട​പ്പാ​ടി ഗ​വ. ൈട്ര​ബ​ൽ സ്​​കൂ​ളി​ലെ 6.82 ശ​ത​മാ​ന​മാ​ണ്​ കു​റ​ഞ്ഞ​വി​ജ​യം. പൊ​തു​വി​ഭാ​ഗ​ത്തി​ൽ 84.23 ശ​ത​മാ​ന​വും ഒ.​ബി.​സി​യി​ൽ 80.47 ശ​ത​മാ​ന​വും ഒ.​ഇ.​സി​യി​ൽ 77.46 ശ​ത​മാ​ന​വും പ​ട്ടി​ക​ജാ​തി​യി​ൽ 72.87 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ 59.64 ശ​ത​മാ​ന​വും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 

സം​സ്​​ഥാ​ന​ത്തെ നാ​ല് ബ​ധി​ര മൂ​ക സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. ഇ​തി​ൽ കു​ന്നം​കു​ളം ഗ​വ. ഡെ​ഫ് വി.​എ​ച്ച്.​എ​സ്.​എ​സും ജ​ഗ​തി ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഡെ​ഫും ഒ​റ്റ​പ്പാ​ലം ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഡെ​ഫും നൂ​റു​ശ​ത​മാ​നം ജ​യം​നേ​ടി. തി​രു​വ​ല്ല സി.​എ​സ്.​ഐ വി.​എ​ച്ച്.​എ​സ്.​എ​സ്​ ഫോ​ർ ഡെ​ഫി​ൽ 95.83 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത​നേ​ടി.

‘സ്​കോൾ കേരള’യിൽ വിജയം കൂടി; ടെക്നിക്കൽ ഹയർ സെക്കൻഡറിയിൽ കുറഞ്ഞു
തി​രു​വ​ന​ന്ത​പു​രം: ഓ​പ​ൺ സ്​​കൂ​ൾ പു​ന$​സം​ഘ​ടി​പ്പി​ച്ച് രൂ​പ​വ​ത്ക​രി​ച്ച  ‘സ്​​കോ​ൾ കേ​ര​ള’​യി​ൽ വി​ജ​യ​ശ​ത​മാ​നം കൂ​ടി. പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തി​യ 67,991ൽ 25503 ​പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി; 37.51 ശ​ത​മാ​നം. ക​ഴി​ഞ്ഞ​വ​ർ​ഷം 31.89 ശ​ത​മാ​ന​മാ​യി​രു​ന്നു ജ​യം. ഇ​ത്ത​വ​ണ 109 പേ​ർ മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി. സ​യ​ൻ​സി​ൽ 1,057ൽ 820 ​പേ​രും (77.57 ശ​ത​മാ​നം) ഹ്യു​മാ​നി​റ്റീ​സി​ൽ 33,944ൽ 11,534 ​പേ​രും (33.98 ശ​ത​മാ​നം) കോ​മേ​ഴ്​​സി​ൽ 32,990ൽ 13,149 ​പേ​രും (39.86 ശ​ത​മാ​നം) ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ‘സ്​​കോ​ൾ കേ​ര​ള’​യി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നാ​ണ്-; 21,379 പേ​ർ.  

ടെ​ക്നി​ക്ക​ൽ സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 76.77 ശ​ത​മാ​ന​മാ​ണ് ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം 79.08 ആ​യി​രു​ന്നു. 15 ടെ​ക്നി​ക്ക​ൽ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ 1,631പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​തി​ൽ 1,246 പേ​ർ​ക്കാ​ണ് ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത. 33 പേ​ർ മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി. ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ 95 പേ​ർ പ​രീ​ക്ഷ​ക്കി​രു​ന്ന​തി​ൽ 78 പേ​ർ വി​ജ​യി​ച്ചു; 82.11 ശ​ത​മാ​നം. 
2010 മു​ത​ൽ 2015 വ​രെ​യു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ​ത്തി​ന് പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യോ, ഏ​തെ​ങ്കി​ലും വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗ്യ​ത​നേ​ടാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യോ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ 3290 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1748 (53.13 ശ​ത​മാ​നം) പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 

സമ്പൂർണ എ പ്ലസുകാർ കൂടി; 180 പേർക്ക്​ മുഴുവൻ മാർക്ക്​ 
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം 11,768 ആ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 14,735 ആ​യി. എ ​പ്ല​സ്​ നേ​ട്ട​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യാ​ണ്​ മു​ന്നി​ൽ; 1,935 പേ​ർ. ര​ണ്ടാം​സ്​​ഥാ​ന​ത്ത് കോ​ഴി​ക്കോ​ട്; 1,549. എ​റ​ണാ​കു​ള​ത്ത്​​ 1,481 പേ​രും ക​ണ്ണൂ​രി​ൽ​ 1,408 പേ​രും കൊ​ല്ല​ത്ത്​ 1,381 പേ​രും തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1,275 പേ​രും തൃ​ശൂ​രി​ൽ 1,206 പേ​രും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടി.  

മ​റ്റ് ജി​ല്ല​ക​ളി​ൽ എ ​പ്ല​സ്​ നേ​ടി​യ​വ​ർ: പ​ത്ത​നം​തി​ട്ട- 381, ആ​ല​പ്പു​ഴ- 735, കോ​ട്ട​യം- 1,053, ഇ​ടു​ക്കി- 522,  പാ​ല​ക്കാ​ട്- 892, വ​യ​നാ​ട്- 341, കാ​സ​ർ​കോ​ട്- 497. ഗ​ൾ​ഫി​ൽ 32, ല​ക്ഷ​ദ്വീ​പി​ൽ 11, മാ​ഹി​യി​ൽ 36 പേ​ർ വീ​തം മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി. ‘സ്​​കോ​ൾ കേ​ര​ള’​ക്ക് കീ​ഴി​ൽ പ​ഠി​ച്ച​വ​രി​ൽ 109 പേ​ർ മു​ഴു​വ​ൻ എ ​പ്ല​സ്​ നേ​ടി. ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 33 പേ​ർ എ ​പ്ല​സ്​ നേ​ട്ട​ക്കാ​രാ​യി. 

ഈ ​വ​ർ​ഷം 180 പേ​രാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്. 25 പേ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ്. മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്ന്​ 17 പേ​ർ വീ​ത​വും ഇ​ടു​ക്കി​യി​ൽ​നി​ന്ന്​ 15 പേ​രും എ​റ​ണാ​കു​ളം, കോ​ഴി​േ​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ നി​ന്ന്​ 13 പേ​ർ വീ​ത​വും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. തി​രു​വ​ന​ന്ത​പു​രം -12, പ​ത്ത​നം​തി​ട്ട -ഒ​മ്പ​ത്​, ആ​ല​പ്പു​ഴ -ഏ​ഴ്, കോ​ട്ട​യം -അ​ഞ്ച്​, തൃ​ശൂ​ർ -10, പാ​ല​ക്കാ​ട്​ -ഒ​മ്പ​ത്, വ​യ​നാ​ട്​ -11​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ജി​ല്ല​ക​ളി​ൽ നി​ന്ന്​ മു​ഴു​വ​ൻ മാ​ർ​ക്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. ക​ഴി​ഞ്ഞ​വ​ർ​ഷം 153 പേ​രാ​ണ്​ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്.

14 സ്കൂളുകളെ മുന്നിലെത്തിക്കാൻ പ്രത്യേക പദ്ധതി 
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​ത്തി​ൽ പി​റ​കി​ലാ​യ 14 സ്​​കൂ​ളു​​ക​ളെ മു​ന്നി​ലെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന്​ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​. ഇ​ത്ത​വ​ണ 38 സ്​​കൂ​ളു​ക​ളു​ടെ വി​ജ​യം 30 ശ​ത​മാ​ന​ത്തി​ന്​ താ​ഴെ​യാ​ണ്. ഇ​തി​ൽ നി​ന്ന്​ ജി​ല്ല​യി​ൽ ഒ​ന്ന്​ എ​ന്ന രീ​തി​യി​ൽ ഏ​റ്റ​വും പി​റ​കി​ൽ നി​ൽ​ക്കു​ന്ന 14 സ്​​കൂ​ളു​ക​ളെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ക്കാ​ദ​മി​ക്​ വി​ഭാ​ഗം വി​ഭാ​വ​നം ചെ​യ്​​ത പ​ദ്ധ​തി ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ ന​ട​പ്പാ​ക്കു​ക. 14 സ്​​കൂ​ളു​ക​ളി​ലെ​യും പ്ര​ശ്​​നം പ​ഠി​ച്ച്​ പ്ര​ത്യേ​ക പ​ഠ​ന മൊ​ഡ്യൂ​ൾ ത​യാ​റാ​ക്കും. അ​ധ്യാ​പ​ക​ർ​ക്ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. 

ഗൾഫ്​ സ്​കൂളുകൾക്ക്​ മികച്ച ജയം
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഗ​ൾ​ഫി​ലെ സ്​​കൂ​ളു​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം. എ​ട്ട്​ സ്​​കൂ​ളു​ക​ളി​ൽ നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ 593ൽ 558 ​േ​പ​ർ ജ​യി​ച്ചു; 94.1 ശ​ത​മാ​നം. 32 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മു​ഴു​വ​ൻ എ ​പ്ല​സ്​ ല​ഭി​ച്ചു. അ​ബൂ​ദ​ബി ദ ​ന്യൂ മോ​ഡ​ൽ സ്​​കൂ​ളും ഫു​ൈ​ജ​റ ഇ​ന്ത്യ​ൻ സ്​​കൂ​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. അ​ബൂ​ദ​ബി സ്​​കൂ​ളി​ൽ 130ഉം ​ഫു​ജൈ​റ​യി​ൽ 40ഉം ​പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തി മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsplus two result 2018
News Summary - HSE, VHSE, Result-Kerala news
Next Story