Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം വ്യാഴാഴ്ച
text_fieldsbookmark_border
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
4,25,361 പേരാണ് ഇത്തവണ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റ്: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊബൈൽ ആപ്: SAPHALAM 2023, iExaMS - Kerala, PRD Live.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

