വിദ്യാർഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെന്‍ററി പരീക്ഷ മാറ്റി
text_fieldsതിരുവനന്തപുരം: കെ.ടി.യു വിദ്യാർത്ഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണിൻ്റെ അടിയന്തര ഇടപെടൽ. നാളെ ( 09.06.2026, ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷക മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് (08.06.2026, തിങ്കൾ) വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സാം കൺട്രോളറുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

