ഹയർസെക്കൻററി ഒന്നാം വർഷ സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ച​ു

18:40 PM
19/07/2019
EXAM-kerala news

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴ ശക്തമായതിനെ തുടർന്ന്​ തിങ്കളാഴ്​ച മുതൽ നടത്താനിരുന്ന ഹയർസെക്കൻററി ഒന്നാം വർഷ സപ്ലിമ​​െൻററി പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 22 മുതൽ 29 ാം തീയതി വരെ പരീക്ഷകൾ നടത്തുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ സംസ്ഥാനത്തി​​​െൻറ പലയിടങ്ങളിലും മഴ ശക്തമായതോടെ പരീക്ഷ നടത്തിപ്പിനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ജൂലൈ 22, 23 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി ഹയർസെക്കൻററി എക്​സാമേഷിനേഷൻ ബോർഡ്​ സെക്രട്ടറി അറിയിച്ചു.

പുതുക്കിയ തീയതി പ്രകാരം ജൂലൈ 22 തിങ്കളാഴ്​ച നടക്കാനിരുന്ന പരീക്ഷ ജൂലൈ 30നും  ജൂലൈ 23​ ചൊവ്വ നടക്കാനിരുന്ന പരീക്ഷ ആഗസ്​റ്റ്​ ഒന്നിനും നടത്തും. മറ്റ്​ തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിലോ മാറ്റമുണ്ടാകില്ല. 
 

Loading...
COMMENTS