സമൂഹ മാധ്യമങ്ങളിൽ നിന്ന്​ വിട്ടു നിന്നു; പ്ലസ്​ ടുവിൽ ഒന്നാമതെത്തി -സി.ബി.എസ്​.ഇ ടോപ്പർ

15:57 PM
02/05/2019
Hansika

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ അകറ്റി നിർത്തി പഠനത്തിൽ ശ്രദ്ധിച്ചതാണ്​ പ്ലസ്​ ടു പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിച്ചതെന്ന്​ സി.ബി.എസ്​.ഇ പരീക്ഷാ ടോപ്പറായ ഗാസിയാബാദ്​ സ്വദേശി ഹൻസിക ശുക്ല. 

സി.ബി.എസ്​.ഇ പരീക്ഷയിൽ ടോപ്പറായെന്ന്​ മാതാവ്​ വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും​ ഡി.പി.എസ്​ ഗാസിയാബാദിലെ 12ാം ക്ലാസ്​ വിദ്യാർഥിയായ​ ഹൻസിക പറഞ്ഞു.

പരീക്ഷക്ക്​ തയാറെടുക്കുന്നതിനായി പ്രത്യേക കോച്ചിങ്ങിനൊന്നും പോയിട്ടില്ലന്ന്​ ഹൻസിക വ്യക്​തമാക്കി. താൻ വാങ്ങിയ മാർക്കുകൾ സ്വയം പഠിച്ച്​ നേടിയതാ​ണ്​. സമൂഹ മാധ്യമങ്ങളിൽ സജീവമല്ല. പഠിച്ച്​ മടുക്കു​േമ്പാൾ സംഗീതം ആസ്വദിക്കും. ശാസ്​ത്രീയ സംഗീതവും അൽപ്പം ബോളിവുഡ്​, ഇംഗ്ലീഷ്​ ഗാനങ്ങളും കേൾക്കും. 

സ്​പോർട്​സിനോട്​ താത്​പര്യമുണ്ട്​. ബാഡ്​മിൻറ​ൺ, ജിംനാസ്​റ്റിക്​ എന്നിവയുടെ വിഡിയോ കാണാറുണ്ട്​. എന്നാൽ പരീക്ഷയോടടുത്ത്​​ കഴിഞ്ഞ മൂന്ന്​ നാലു മാസമായി അവയും വേണ്ടെന്ന്​ വെച്ചുവെന്ന്​ ഹൻസിക കൂട്ടിച്ചേർത്തു. 

ഹിസ്​റ്ററി, പൊളിറ്റിക്കൽ സയൻസ്​, സൈകോളജി, ഹിന്ദുസ്​ഥാനി വോക്കൽസ്​ എന്നിവക്ക്​ 100ൽ നൂറും വാങ്ങിയ ഹൻസിക ഇംഗ്ലീഷിൽ 100 ൽ 99 മാർക്കും കരസ്​ഥമാക്കിയിട്ടുണ്ട്​. ഹൻസികയുടെ മാതാവ്​ ഗാസിയാബാദ്​ കോളജ്​ അസിസ്​റ്റൻറ്​ പ്രഫസറും പിതാവ്​ രാജ്യ സഭാ സെക്രട്ടറിയുമാണ്​.  

Loading...
COMMENTS