ന്യൂഡൽഹി: കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ ഈ മാസം 13ന് നടത്തുന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് പങ്കെടുക്കുന്നവർക്കുള്ള പരിഷ്കരിച്ച മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
•പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ നൽകുന്ന ഇൻവിജിലേറ്ററും സ്വീകരിക്കുന്ന വിദ്യാർഥിയും കൈകൾ അണുമുക്തമാക്കണം.
•ഉത്തരക്കടലാസ് വാങ്ങുേമ്പാഴും പാക്ക് ചെയ്യുേമ്പാഴും സാനിറ്റൈസർ ഉപയോഗിക്കണം.
•പാക്ചെയ്ത ഉത്തരക്കടലാസുകൾ 72 മണിക്കൂറിന് ശേഷമേ തുറക്കാവൂ.
•ഹാളിലും പരിസരത്തും തുപ്പുകയോ ഉമിനീര് വീഴാനോ അനുവദിക്കരുത്.
•വിദ്യാർഥികൾ പരസ്പരം സ്വന്തം സാധനങ്ങൾ മറ്റൊരാൾക്ക് കൈമാറാൻ അനുവദിക്കില്ല.
•ഓൺലൈൻ പരീക്ഷക്കു മുമ്പ് കമ്പ്യൂട്ടറുകൾ അണുമുക്തമാക്കണം.
•പരീക്ഷ വേളയിൽ വിദ്യാർഥികൾക്ക് കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഐസൊലേറ്റ് ചെയ്യുകയും നിരീക്ഷിക്കുകയും വേണം.
•ഇവരുടെ നില വഷളായാൽ ഉടൻ ആരോഗ്യ വകുപ്പിനെയോ ഡോക്ടർമാരേയോ അറിയിക്കണം.
•ഗർഭിണിയായ ഉദ്യോഗസ്ഥക്ക് പരീക്ഷ ഹാളിൽ ഡ്യൂട്ടി നൽകരുത്. ഇവർക്ക് മറ്റ് ജോലികൾ നൽകണം.
•ഹാളിൽ വിദ്യാർഥികൾ തമ്മിൽ ആറടി അകലം ഉറപ്പുവരുത്തണം.
മാർഗനിർദേശങ്ങളിൽ വീണ്ടും ഭേദഗതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ ആരോഗ്യ മന്ത്രാലയം വീണ്ടും ഭേദഗതി വരുത്തി.
കോവിഡില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഇൻവിജിലേറ്ററെ കാണിച്ചാൽ മാത്രമേ വിദ്യാർഥികൾക്ക് പരീക്ഷ ഹാളിൽ പ്രവേശനം അനുവദിക്കാവൂ.സ്വയം സാക്ഷ്യപ്പെടുത്തൽ ഫോറത്തിെൻറ മാതൃക അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന സമയത്തേ വെബ്സൈറ്റിൽ ദൃശ്യമാകൂ.