സെപ്റ്റംബര് 27ലെ പരീക്ഷകള്ക്ക് മാറ്റം
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല സെപ്റ്റംബര് 27ന് നടത്താനിരുന്ന ചില പരീക്ഷകള് മാറ്റിെവച്ചു. മാറ്റിയ പരീക്ഷകളും പുതുക്കിയ തീയതികളും അറിയാൻ സര്വകലാശാലാ വെബ്സൈറ്റ് സന്ദര്ശിക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
തൃശൂർ: ആരോഗ്യ സർവകലാശാല ഈ മാസം 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ സർവകലാശാല കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ 27ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെൻററി- 2007 അഡ്മിഷൻ മുതൽ -പാർട്ട് ടൈം ഉൾെപ്പടെ) മേയ് 2020 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിെൻറ ഇലക്ട്രിക്കൽ മെഷീൻസ് ലാബ് രണ്ട് പ്രായോഗിക പരീക്ഷകൾ 29ലേക്കു മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

