എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ അഡ്​മിറ്റ്​ കാർഡുകൾ ചൊവ്വാഴ്​ച മുതൽ ഡൗൺലോഡ്​  ചെയ്യാം

  • അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ കൈ​വ​ശം ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ  പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല

22:38 PM
09/04/2018
KEAM-2.jpg

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ 23, 24 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ലും മും​ബൈ, ന്യൂ​ഡ​ൽ​ഹി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തു​ന്ന കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 

അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്​​ച മു​ത​ൽ സം​സ്​​ഥാ​ന പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന  വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള KEAM 2018 Candidate Portal എ​ന്ന ലി​ങ്ക്​ വ​ഴി ഡൗ​ൺ​ലോ​ഡ്​ ​ െച​യ്യാം. 

അ​പേ​ക്ഷാ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്യു​േ​മ്പാ​ൾ  അ​പേ​ക്ഷ​ക​രു​ടെ പ്രൊ​ൈ​ഫ​ൽ പേ​ജ്​ ദൃ​ശ്യ​മാ​കും. അ​തി​ലു​ള്ള Admit Card എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്​ ചെ​യ്​​ത്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​​രാ​ക്ക​ണം. അ​ല്ലാ​ത്ത​വ​രെ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​​െൻറ ക​ള​ർ പ്രി​ൻ​റൗ​ട്ട്​ അ​ഭി​കാ​മ്യം. മെ​ഡി​ക്ക​ൽ, ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ൾ​ക്ക്​ മാ​ത്ര​മാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ല​ഭ്യ​മ​ല്ല. അ​വ​ർ​ക്ക്​ പ്രൊ​ൈ​ഫ​ൽ പേ​ജ്​ ദൃ​ശ്യ​മാ​കും.

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വേ​ള​യി​ൽ അ​പ​്​​ലോ​ഡ്​ ചെ​യ്​​ത ​േഫാ​േ​ട്ടാ, ഒ​പ്പ്, ഇ​ട​ത്​ കൈ ​ത​ള്ള​വി​ര​ല​ട​യാ​ളം എ​ന്നി​വ​യി​ൽ അ​പാ​ക​ത​യു​ള്ള അ​പേ​ക്ഷ​ക​രു​ടെ​യും അ​പേ​ക്ഷാ ഫീ​സി​​െൻറ ബാ​ക്കി  തു​ക ഒ​ടു​ക്കാ​നു​ള്ള​വ​രു​ടെ​യും അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ല​ഭ്യ​മ​ല്ല. അ​പേ​ക്ഷാ ഫീ​സ്, ദു​ബൈ  സ​െൻറ​ർ ഫീ​സ്​ എ​ന്നി​വ​യു​ടെ ബാ​ക്കി തു​ക അ​ട​യ്​​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ർ അ​ത്​ ഒാ​ൺ​ലൈ​നാ​യി അ​ട​യ്​​ക്കു​ന്ന മു​റ​ക്ക്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ല​ഭ്യ​മാ​ക്കും. മ​റ്റു​ള്ള​വ​ർ ന്യൂ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ഫോ​േ​ട്ടാ, ഒ​പ്പ്, ഇ​ട​തു​കൈ ത​ള്ള​വി​ര​ല​ട​യാ​ളം എ​ന്നി​വ ഏ​പ്രി​ൽ 13 വൈ​കീ​ട്ട്​ അ​ഞ്ചി​നു​ള്ളി​ൽ അ​ത​ത്​ ലി​ങ്ക്​​വ​ഴി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. 

സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ മ​റ്റ്​ ന്യൂ​ന​ത​ക​ൾ ഉ​ള്ള അ​പേ​ക്ഷ​ക​ർ പ്രൊ​ൈ​ഫ​ൽ പേ​ജി​ൽ ല​ഭ്യ​മാ​യ  Memo Details എ​ന്ന മെ​നു ​െഎ​റ്റം ക്ലി​ക്​ ചെ​യ്​​താ​ൽ അ​ത്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​മാ​കും. അ​പേ​ക്ഷ​യി​ലെ ന്യൂ​ന​ത​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള​ട​ങ്ങി​യ മെ​മ്മോ​യു​ടെ​യും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ​മ​ർ​പ്പി​ക്കേ​ണ്ട പ്ര​ഫോ​ർ​മ​യു​ടെ​യും പ്രി​ൻ​റൗ​ട്ടു​ക​ൾ  പ്രൊ​ഫൈ​ൽ പേ​ജി​ൽ ന​ൽ​കി​യി​ട്ടു​ള്ള ലി​ങ്ക്​ വ​ഴി ല​ഭി​ക്കും. അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ മെ​മ്മോ​യു​ടെ ഒ​രു പ​ക​ർ​പ്പു​കൂ​ടി  ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ഏ​​പ്രി​ൽ 17ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സി​ൽ എ​ത്തി​ക്ക​ണം. ഫാ​ക്​​സ്​/ ഇ-​മെ​യി​ൽ മു​ഖാ​ന്ത​രം അ​യ​ച്ച രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

പ്രൊ​ൈ​ഫ​ൽ പേ​ജി​ൽ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ, സം​വ​ര​ണം/ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ദൃ​ശ്യ​മാ​ണ്. 

മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ ​െഎ.​ഡി എ​ന്നി​വ​യി​ൽ തി​രു​ത്ത്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ പ്രൊ​ഫൈ​ൽ പേ​ജി​ൽ ന​ൽ​കി​യി​ട്ടു​ള്ള Edit Contact  Details എ​ന്ന മെ​നു ​െഎ​റ്റം വ​ഴി ഒ​റ്റ​ത്ത​വ​ണ അ​വ തി​രു​ത്താം. പ്രൊ​ഫൈ​ൽ പേ​ജി​ൽ ദ​ൃ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ള്ള​വ​ർ ആ​യ​ത്​ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ​രേ​ഖ​ക​ൾ സ​ഹി​തം ഏ​പ്രി​ൽ 17 വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യം, 5ാം നി​ല, ഹൗ​സി​ങ്​  ബോ​ർ​ഡ്​ ബി​ൽ​ഡി​ങ്, ശാ​ന്തി​ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. 

അ​പേ​ക്ഷാ ന​മ്പ​ർ അ​റി​ഞ്ഞു​കൂ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വെ​ബ്​​സൈ​റ്റി​ലെ അ​വ​രു​ടെ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യി​ട്ടു​ള്ള Forgot Application Number എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ പേ​രും മൊ​ബൈ​ൽ  ന​മ്പ​റും ന​ൽ​കി അ​പേ​ക്ഷാ ന​മ്പ​ർ ക​ണ്ടു​പി​ടി​ക്കാം. ഹെ​ൽ​പ്പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471 2339101, 2339102, 2339103, 2339104

Loading...
COMMENTS