എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷാ തീയതികൾക്ക്​ മാറ്റം

  • ഫിസിക്​സ്​ ആൻഡ് കെമിസ്​ട്രി, മാത്തമാറ്റിക്സ് പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലേക്കാണ്​ മാറ്റിയത്

14:47 PM
12/03/2019
Exam

തിരുവനന്തപുരം: സംസ്​ഥാന എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷാ തീയതികൾക്ക്​ മാറ്റം. ഏപ്രിൽ 22, 23 തീയതികളിൽ നടത്താൻ നിശ്​ചയിച്ച പരീക്ഷകൾ ഏപ്രിൽ 27, 28 തീയതികളിലേക്കാണ്​ മാറ്റിയത്​. 

​പേപ്പർ -ഒന്ന്​ ഫിസിക്​സ്​ ആൻഡ് കെമിസ്​ട്രി പരീക്ഷ 27ന്​ ശനിയാഴ്​ച രാവിലെ 10 മുതൽ 12.30 വരെയും പേപർ -രണ്ട് മാത്തമാറ്റിക്സ് 28ന്​ ഞായറാഴ്​ച രാവിലെ 10 മുതൽ 12.30 വരെയും നടക്കും. കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബൈ​ എന്നീ കേന്ദ്രങ്ങളിലും പരീക്ഷ ഇൗ ഷെഡ്യൂൾ പ്രകാരം നടക്കും.

അതേസമയം, പരീക്ഷാ കേന്ദ്രങ്ങൾക്ക്​ മാറ്റമില്ല. ഏ​പ്രിൽ 23ന്​ ലോക്​​സഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന്​​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​​ പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതെന്ന്​ പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.​

ഹെൽപ്​ലൈൻ നമ്പറുകൾ: 0471-2332123, 2339101, 2339102, 2339103, 2339104

Loading...
COMMENTS