വിദ്യാർഥികളുടെ പഠന ശീലങ്ങൾ മാറ്റാം; പരീക്ഷകളിൽ മികച്ച മാർക്കും ഉറപ്പിക്കാം...
text_fieldsപരീക്ഷകാലമാണിത്. ഇന്നത്തെ വിദ്യാർഥികളുടെ പഠന ശീലങ്ങൾ മുമ്പത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണെന്നാണ് പല അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഫോണുകൾ, ഗെയിമുകൾ, റീലുകൾ തുടങ്ങി അവരുടെ ശ്രദ്ധ തിരിക്കുന്ന പല കാര്യങ്ങളുമുണ്ട്. പഠിക്കാനായി പ്രത്യേക സമയം സെറ്റ് ചെയ്യുക എന്നതാണ് ചിലരെല്ലാം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ഓരോ വിദ്യാർഥികളുടെയും പഠന ശീലങ്ങൾ വ്യത്യസ്തമാണ്. ചിലർക്ക് ഉറക്കെ വായിക്കണം, ചിലർക്ക് പതുക്കെ വായിച്ചാൽ തന്നെ മനസിലാകും. ചിലർ രാത്രി വൈകിയിരുന്ന് പഠിക്കും. ചിലർക്ക് പുലർച്ചെ എഴുന്നേറ്റ് പഠിക്കാനാണ് താൽപര്യം. പരീക്ഷ അടുക്കുമ്പോൾ മാത്രം പഠിക്കുന്നവരുണ്ട്. ദിവസവും ഒരേസമയം പഠിക്കുന്നത് ഗുണം ചെയ്യും. അതുപോലെ ശ്രദ്ധ തിരിക്കുന്ന ഫോൺ പോലുള്ള സാധനങ്ങൾ സമീപത്ത് വെക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പഠന രീതികൾ മെച്ചപ്പെടുത്താനുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
1. ലളിതമായ ഒരു ദിനചര്യയിൽ നിന്ന് ആരംഭിക്കുക.
ഒരു ദിവസം 30 മിനിറ്റ് പഠിച്ചാൽ പോലും പരീക്ഷക്ക് മുമ്പ് മാത്രം പഠിക്കുന്നതിനേക്കാൾ കൂടുതൽ ഗുണകരമാകും. കാലക്രമേണ, അത് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.
2. പഠന അന്തരീക്ഷം ക്രമീകരിക്കുക
പഠന മുറിയിൽ വൃത്തിയുള്ള ഒരു മേശ നിർബന്ധമാണ്. നല്ല വെളിച്ചം കിട്ടുന്ന മുറിയുമായിരിക്കണം. അതോടൊപ്പം ശ്രദ്ധ തിരിക്കുന്ന ഒന്നും ആ മുറിയിൽ ഉണ്ടാകാൻ പാടില്ല.
3. സമയം ക്രമീകരിക്കുക
മൾട്ടിടാസ്കിങ് രസകരമായി തോന്നുമെങ്കിലും അത് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പല വിഷയങ്ങൾ ഒരുമിച്ച് പഠിക്കരുത്. ഒരു സമയം ഒരു വിഷയം മാത്രം മതി. ഒന്നിലധികം വിഷയങ്ങൾ ഒരുമിച്ച് പഠിക്കുന്നത് സമ്മർദം കൂട്ടാൻ മാത്രമേ സഹായിക്കൂ.
ഒരേസമയം ഒന്നിലധികം ജോലികൾ കൈകാര്യം ചെയ്യുന്നവരെ കണ്ടിട്ടില്ലേ. ഇവരിൽ പലർക്കും ഒന്നും വൃത്തിയായി ചെയ്യാൻ സാധിക്കില്ല.
4. സ്ക്രീൻ സമയം കുറക്കുക
സ്‌ക്രീനുകളെ കുറിച്ച് പരാമർശിക്കാതെ ഇന്ന് പഠനശീലങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. വിദ്യാർഥികൾ പഠനസമയത്ത് സ്‌ക്രീൻ സമയം കുറക്കുമ്പോഴാണ് ഏറ്റവും വലിയ പുരോഗതി ഉണ്ടാകുന്നത്. പാടെ ഒഴിവാക്കുകയല്ല, സ്ക്രീൻ സമയം ഗണ്യമായി കുറക്കുകയാണ് വേണ്ടത്. ഉദാഹരണമായി ഫോൺ മറ്റൊരു മുറിയിൽ സൂക്ഷിക്കുക, സോഷ്യൽ മീഡിയ അറിയിപ്പുകൾ ഓഫാക്കുക എന്നിവ ഫലപ്രദമായിരിക്കും.
5. മെച്ചപ്പെട്ട പഠന രീതികൾ ഉപയോഗിക്കുക
നല്ല ശീലങ്ങൾ ഉണ്ടാകുന്നത് നല്ല സാങ്കേതിക വിദ്യകളിൽ നിന്നാണ്. പല വിദ്യാർഥികൾക്കും സഹായകമായ ചില രീതികളെ കുറിച്ചാണ് പറയാൻ പോകുന്നത്.
സജീവ പഠനം
മറ്റൊരാൾക്ക് പഠിപ്പിക്കുക, ഉച്ചത്തിൽ വിശദീകരിക്കുക, പെട്ടെന്ന് കുറിപ്പുകൾ എഴുതുക. ഇതെല്ലാം ഒരേ വരി വീണ്ടും വായിക്കുന്നതിനേക്കാൾ വളരെയധികം സഹായിക്കുന്നു.
ഇടവേളയുള്ള ആവർത്തനം
നിരവധി ദിവസങ്ങളിൽ ചെറിയ പുനരവലോകനങ്ങൾ നടത്തുന്നത് ആശയങ്ങളെ പുതുമയോടെ നിലനിർത്തുന്നു. ഒരു ആഴ്ച കഴിഞ്ഞ് എല്ലാം മറക്കുന്നത് ഇത് തടയുന്നു.
ഇടവേളയെടുക്കുക
പഠനത്തിനിടയിൽ ഇടവേള ആവശ്യമാണ. ഓരോ 25 മിനിറ്റ് കഴിഞ്ഞാൽ അഞ്ചുമിനിറ്റ് ഇടവേളയെടുക്കണം.
ടൈം മാനേജ്മെന്റ്
ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സമയം കൈകാര്യം ചെയ്യുക എന്നതാണ്. സ്കൂളുകൾ പലപ്പോഴും വിദ്യാർഥികളുടെ ടൈം മാനേജ്മെന്റിനെക്കുറിച്ച് സംസാരിക്കാറുണ്ട്. വിദ്യാർഥികൾക്ക് അതെങ്ങനെ തുടങ്ങണമെന്ന് അറിയില്ല. ഒരു ദിവസം മുഴുവൻ പഠിക്കുക എന്നതല്ല, ടൈം മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സമയത്തിന് അനുസരിച്ച് ബുദ്ധിപൂർവം പഠിക്കുക എന്നതാണ്. ചില വിദ്യാർഥികൾ ദീർഘനേരം പഠിച്ചിട്ടും പുരോഗതിയുണ്ടാകാത്തതിന് കാരണം അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

