ത്രി​വ​ത്സ​ര/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എൽഎൽ.ബി: പ്രവേശന പരീക്ഷാ തീയതി 

14:03 PM
29/01/2020

തി​രു​വ​ന​ന്ത​പു​രം: 2020ലെ ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ താ​ഴെ​പ്പ​റ​യു​ന്ന ഷെ​ഡ്യൂ​ൾ പ്ര​കാ​രം ന​ട​ത്തും.

പ​രീ​ക്ഷാ തീ​യ​തി, കോ​ഴ്സ് എ​ന്ന ക്ര​മ​ത്തി​ൽ
ഏപ്രിൽ 25: ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി. 26  ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്നവർ സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷയിൽ നി​ശ്ചി​ത യോ​ഗ്യ​ത നേ​ടണം. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടവർ സം​വ​ര​ണ ആ​നു​കൂ​ല്യത്തിന്​  ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ൽ​നി​ന്നു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്​/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ മാ​ത്രം), നോ​ൺ-​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്.​ഇ.​ബി.​സി/​ഒ.​ഇ.​സി/​മി​ശ്ര വി​വാ​ഹി​ത​രു​ടെ മ​ക്ക​ൾ​ക്ക്), വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ ഒ​ഴി​കെ​യു​ള്ള ജ​ന​റ​ൽ കാ​റ്റ​ഗ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വി​ഭാ​ഗ​ക്കാ​ർ), നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്ക് മാ​ത്രം) എ​ന്നി​വ മു​ൻ​കൂ​റാ​യി വാ​ങ്ങി സൂ​ക്ഷി​ക്കേ​ണ്ട​തും നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് അ​വ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ​്​​ലോ​ഡ് ചെ​യ്യേ​ണ്ട​തു​മാ​ണ്. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​ർ: 0471- 2525300. 

Loading...
COMMENTS