ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്; ഇവയിലെ വ്യത്യാസം അറിയാം
text_fieldsഇന്ത്യയിലെ ഐ.ഐ.ടികൾ അടക്കമുള്ള ഉന്നത സർവകലാശാലകളിലെ എൻജിനീയറിങ് പ്രവേശനത്തിനായുള്ള പൊതുപരീക്ഷയാണ് ജെ.ഇ.ഇ. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ഇതിനെ വേർതിരിച്ചിട്ടുണ്ട്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എൻജിനീയറിങ് ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. 2002 ൽ ആണ് ഇത് എ.ഐ.ഇ.ഇ.ഇ (AIEEE) എന്ന പേരിൽ ആദ്യമായി അവതരിപ്പിച്ചത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് (മുമ്പ് ഐ.ഐ.ടി-ജെ.ഇ.ഇ എന്നാണ് അറിയപ്പെട്ടത്) ജെ.ഇ.ഇ മെയിനിന് സമാനമാണ്. എന്നാൽ ജോയിന്റ് അഡ്മിഷൻ ബോർഡിന്റെ മാർഗ നിർദേശമനുസരിച്ച് 7 സോണൽ ഐ.ഐ.ടികളിലൊന്നാണ് ഈ പരീക്ഷ നടത്തുന്നത്. ഇത്തവണ ഐ.ഐ.ടി ബോബെയാക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. കൂടാതെ ജെ.ഇ.ഇ മെയിനിൽ നിന്ന് വ്യത്യസ്തമായി ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, മറ്റ് കോളേജുകൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്നു.
ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്
വിദ്യാർഥികൾ 11, 12 ക്ലാസുകളിൽ പഠിപ്പിച്ച ആശയങ്ങളും വിഷയങ്ങളും എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് ജെ.ഇ.ഇ മെയിനിൽ നിർണയിക്കുന്നു. എന്നാൽ സ്കൂൾ സിലബസിനു പുറത്തുള്ള പല ചോദ്യങ്ങളും നൽകി വിദ്യാർഥികളുടെ കഴിവ് പരീക്ഷിക്കുകയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. അവരുടെ അവബോധത്തെയും യുക്തിയെയും അളക്കുകയാണ് യഥാർഥത്തിൽ. എന്നാൽ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, യോഗ്യത നേടുന്നതിന് ജെ.ഇ.ഇ മെയിൻ വിജയിക്കണം.
യോഗ്യത
ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ സിലബസ്, സ്ഥാപനങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ എന്നതിലാണ്. ജെ.ഇ.ഇ മെയിനിന് പഠിക്കേണ്ട അത്രയും വിഷയങ്ങൾ ജെ.ഇ.ഇ അഡ്വാൻസ്‌ഡിന് ഉണ്ടാകണമെന്നില്ല. രണ്ട് പരീക്ഷകളും എഴുതണമെങ്കിൽ കുറഞ്ഞത് 75 ശതമാനം മാർക്കോടെ 12ാം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം.
ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ പാറ്റേൺ
മൂന്ന് പേപ്പറുകൾക്കായി രണ്ട് സെഷനുകളിലായാണ് ജെ.ഇ.ഇ മെയിൻ നടക്കുന്നത്. ഓരോ പേപ്പറിനും മാർക്ക് സ്കീം വ്യത്യാസമാണ്. പരീക്ഷാ രീതിയും മാറ്റമുണ്ടാകും.
ജെ.ഇ.ഇ മെയിൻ പാഠ്യപദ്ധതിയുടെ കൂടുതൽ ഭാഗവും 11+12 ക്ലാസ് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയാണ്. പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇ തന്നെയാണ് സിലബസും തയാറാക്കുന്നത്. സി.ബി.എസ്.ഇ നിർദേശിച്ച പാഠ്യപദ്ധതി ജെ.ഇ.ഇ അഡ്വാൻസ്ഡ് പാഠ്യപദ്ധതിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ മെയിനിൽ പഠിപ്പിക്കാത്ത കുറെ കാര്യങ്ങളും അഡ്വാൻസ്ഡ് പരീക്ഷക്ക് ഉൾപ്പെടുത്തുന്നുണ്ട്.
സ്ഥാപനങ്ങൾ
ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളിൽ ബി.ഇ അല്ലെങ്കിൽ ബി.ടെക് കോഴ്‌സുകൾ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ജെ.ഇഇ. മെയിനിൽ മികച്ച സ്കോർ അനിവാര്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി), ഏതെങ്കിലും കേന്ദ്ര ധനസഹായമുള്ള ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (സി.എഫ്.ടി.ഐ) എന്നിവയിൽ ജെ.ഇ.ഇ മെയിൻ ഉന്നത വിജയികൾക്ക് പ്രവേശനം നേടാം.
അതേസമയം, ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്(ഐ.എസ്.എം) ഉൾപ്പെടെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ(ഐ.ഐ.ടികൾ) ആണ് ലക്ഷ്യമെങ്കിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഉന്നത വിജയം കൂടിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

