സി.യു.ഇ.ടി യു.ജി പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
text_fieldsന്യൂഡൽഹി: സി.യു.ഇ.ടി യു.ജി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജുവേറ്റ്) പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു. മേയ് 28ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ ബക്രീദ് കാരണം മാറ്റിവെക്കുകയായിരുന്നു.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം, പരീക്ഷകൾ 2026 മേയ് 31, ജൂൺ ആറ്, ഏഴ് തീയതികളിൽ നടത്തും. തീയതി മാറ്റം ഒഴികെ, പരീക്ഷാ ഷിഫ്റ്റുകളും സമയവും ഉൾപ്പെടെയുള്ള മറ്റൊന്നിനും മാറ്റമില്ലെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
മേയ് 31ന് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പുതുക്കിയ അഡ്മിറ്റ് കാർഡുകൾ cuet ug യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in ൽ നിന്ന് പുതിയ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡിലെ എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാർഥികൾക്ക് നിർദേശം നൽകുകയും ചെയ്തു. വിദ്യാർഥിയുടെ പേര്, പരീക്ഷാ കേന്ദ്രം, റിപ്പോർട്ടിങ് സമയം, വിഷയ വിശദാംശങ്ങൾ, അനുവദിച്ച ഷിഫ്റ്റ് എന്നിവയാണ് അഡ്മിറ്റ് കാർഡിലുള്ളത്. ഹാൾ ടിക്കറ്റിലെ എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് എൻ.ടി.എ വിദ്യാർഥികളോട് അഭ്യർഥിച്ചു. കേന്ദ്ര സർവകലാശാലകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് സി.യു.ഇ.ടി-യു.ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

