സി.യു.ഇ.ടി പി.ജി മാർച്ച് 11 മുതൽ; ഇത്തവണ മൂന്നു ഷിഫ്റ്റ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ സി.യു.ഇ.ടി പി.ജി 2024 മാർച്ച് 11 മുതൽ 28 വരെ നടക്കും.
കമ്പ്യൂട്ടർ മുഖേനയുള്ള പരീക്ഷ ഇത്തവണ മൂന്ന് ഷിഫ്റ്റുകളായാണ് നടത്തുകയെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ പരീക്ഷ രാവിലെ 9.30, ഉച്ച 12.45, വൈകിട്ട് 4.30 സമയങ്ങളിലാണ് തുടങ്ങുക. മൊത്തം 44 ഷിഫ്റ്റുകൾ.
157 വിഷയങ്ങളിലായി നടക്കുന്ന പരീക്ഷക്ക് 4,62,589 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. പരീക്ഷാർഥികൾക്ക് പരമാവധി നാലു ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം.പരീക്ഷക്ക് അനുവദിച്ച നഗരങ്ങളുടെ പട്ടിക പരീക്ഷക്ക് ഒരാഴ്ച മുമ്പ് nta.ac.in, pgcuet.samarth.ac.in എന്നീ സൈറ്റുകളിൽ ലഭ്യമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

