Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.യു.ഇ.ടി പി.ജി: ആറ് വിദ്യാർഥികൾക്ക് നൂറ് ശതമാനം മാർക്ക്

text_fields
bookmark_border
സി.യു.ഇ.ടി പി.ജി: ആറ് വിദ്യാർഥികൾക്ക് നൂറ് ശതമാനം മാർക്ക്
cancel

സി.യു.ഇ.ടി പി.ജി 2022 ഫലം പുറത്തുവന്നപ്പോൾ ആറ് വിദ്യാർഥികൾ നൂറ് ശതമാനം മാർക്ക് നേടി. cuet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം.തിങ്കളാഴ്ച വൈകീട്ടാണ് സി.യു.ഇ.ടി പി.ജി ഫലം പ്രഖ്യാപിച്ചത്.3,34,997 പേരാണ് പരീക്ഷയെഴുതിയത്. 6,07,648 വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നു.

നകുൽ കുമാർ വൈശ്, ആകാശ് പട്ടേൽ, സുമിത് ജോഷി, നീരജ് ഗോദ്ര, മായങ്ക് കുമാർ മിശ്ര, മോഹിത് എന്നിവരാണ് നൂറ് ശതമാനം മാർക്ക് നേടിയത്.രാജ്യത്തെ 269 നഗരങ്ങളിലായി 570 കേ​ന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

ഇന്ത്യക്ക് പുറത്ത് നാലു നഗരങ്ങളിലും പരീക്ഷ നടത്തിയിരുന്നു. 27 കേന്ദ്രസർവകലാശാലകളുൾപ്പെടെ 66 സർവകലാശാലകളിലെ പ്രവേശനത്തിനാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്. ഡൽഹി യൂനിവേഴ്സിറ്റി, ജാമിയ സർവകലാശാലയും ഇക്കുറി ഇതിന്റെ ഭാഗമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CUET PG 2022 Result: Six students score 100 percentile
Next Story