കംബൈൻഡ് ഡിഫൻസ്​ സർവിസസ്​ പരീക്ഷ: അന്തിമ പട്ടികയിൽ 328 പേർ

22:02 PM
25/08/2017
തി​രു​വ​ന​ന്ത​പു​രം: യൂ​നി​യ​ൻ പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ 2016-ൽ ​ന​ട​ത്തി​യ കം​ബൈ​ൻ​ഡ് ഡി​ഫ​ൻ​സ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ (II) യു​ടെ, ഫ​ല​ങ്ങ​ളു​ടെ​യും രാ​ജ്യ​ര​ക്ഷ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ർ​വി​സ​സ്​ സെ​ല​ക്​​ഷ​ൻ ബോ​ർ​ഡി​െൻറ ഇ​ൻ​റ​ർ​വ്യൂ​വി​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​സാ​ന യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 328 പേ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. പു​രു​ഷ​ന്മാ​ർ​ക്കു വേ​ണ്ടി​യു​ള്ള 106ാം ഷോ​ർ​ട്ട് സ​ർ​വി​സ്​ ക​മീ​ഷ​ൻ കോ​ഴ്സി​ന് 175ഉം, ​വ​നി​ത​ക​ൾ​ക്കു​ള്ള 20ാമ​ത് ഷോ​ർ​ട്ട് സ​ർ​വി​സ്​ ക​മീ​ഷ​ൻ (നോ​ൺ​ടെ​ക്നി​ക്ക​ൽ) കോ​ഴ്സി​ന് 11 ഒ​ഴി​വു​ക​ളും ഉ​ള്ള​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

മെ​റി​റ്റ് ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. എ​ല്ലാ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ​യും പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​ണ്. ജ​ന​ന​ത്തീ​യ​തി​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ക​ര​സേ​ന ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധി​ക്കും. 
വി​വ​ര​ങ്ങ​ൾ UPSC വെ​ബ്സൈ​റ്റാ​യ thtp://www.upsc.gov.in ല​ഭി​ക്കും. അ​ന്തി​മ​ഫ​ലം പ്ര​ഖ്യാ​പി​ച്ച് 15 ദി​വ​സ​ത്തി​ന​കം, 30 ദി​വ​സ​ത്തേ​ക്ക് ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കു​ക​ൾ ല​ഭ്യ​മാ​കും. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യൂ​നി​യ​ൻ പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​​െൻറ കാ​മ്പ​സി​ലെ പ​രീ​ക്ഷാ ഹാ​ളി​ന് സ​മീ​പം രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​സി​ലി​റ്റേ​ഷ​ൻ കൗ​ണ്ട​റു​മാ​യി നേ​രി​ട്ടോ ഫോ​ൺ വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 01123385271, 01123381125, 01123098543.
COMMENTS