ക്ലാറ്റ്: അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 26 മുതൽ ഡൗൺലോഡ് ചെയ്യാം
text_fieldsന്യൂഡൽഹി: രാജ്യത്തെ നിയമസർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് 2018 അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 26 മുതൽ ലഭ്യമാകും.
നേരത്തേ വെള്ളിയാഴ്ച മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, സാേങ്കതിക തകരാറുകൾമൂലം ഏപ്രിൽ 26ലേക്ക് മാറ്റുകയാണെന്ന് നാഷനൽ യൂനിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, കൊച്ചി അറിയിച്ചു. ക്ലാറ്റ് 2018 െൻറ ഒൗദ്യോഗിക വെബ്സൈറ്റായ www.clat.ac.in എന്ന വെബ്സൈറ്റിലൂടെ 26 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ ലഭ്യമാകും.
മേയ് 13നാണ് പ്രേവശന പരീക്ഷ. മേയ് 31ന് പരീക്ഷഫലം പ്രസിദ്ധീകരിക്കും.
രാജ്യത്തെ 19 നിയമ സർവകലാശാലകളിൽ സംയോജിത ബി.എ.എൽ.എൽ.ബി കോഴ്സിന് പ്രവേശനം ലഭിക്കുന്നതിനുള്ള പരീക്ഷയാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
