സി​വി​ൽ സ​ർ​വി​സ​സ്​ മെ​യി​ൻ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

22:14 PM
10/01/2018
ന്യൂ​ഡ​ൽ​ഹി: യൂ​നി​യ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ സി​വി​ൽ സ​ർ​വി​സ​സ്​ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.upsc.gov.in ൽ ​ഫ​ല​മ​റി​യാം. 2017 ഒ​ക്​​ടോ​ബ​ർ 28നും ​ന​വം​ബ​ർ മൂ​ന്നി​നു​മി​ട​യി​ലാ​യി​രു​ന്നു മെ​യി​ൻ പ​രീ​ക്ഷ ന​ട​ന്ന​ത്. ഇ​ന്ത്യ​ൻ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ർ​വി​സ്, ഇ​ന്ത്യ​ൻ ഫോ​റി​ൻ സ​ർ​വി​സ്, ഇ​ന്ത്യ​ൻ പൊ​ലീ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ ഉ​ന്ന​ത​പ​ദ​വി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ സി​വി​ൽ സ​ർ​വി​സ​സ്​ പ​രീ​ക്ഷ പ്രി​ലി​മി​ന​റി, മെ​യി​ൻ​സ്, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ന​ട​ത്തു​ന്ന​ത്.

മൂ​ന്നാം​ഘ​ട്ട​മാ​യ ഇ​ൻ​റ​ർ​വ്യൂ ഫെ​ബ്രു​വ​രി 19 മു​ത​ൽ ആ​രം​ഭി​ച്ചേ​ക്കും. ജ​നു​വ​രി 18 മു​ത​ൽ ഹാ​ൾ ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നാ​കും. യോ​ഗ്യ​ത നേ​ടാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്ക്​ ഷീ​റ്റു​ക​ൾ അ​ന്തി​മ​ഫ​ലം വ​ന്ന്​ 15 ദി​വ​സ​ത്തി​ന​കം വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യും.  
Loading...
COMMENTS