സിവിൽ സർവിസ് പ്രിലിമിനറി: അപേക്ഷ മാർച്ച് 3 വരെ
text_fieldsന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) നടത്തുന്ന 2020െല സിവിൽ സർവിസ ് പ്രിലിമിനറി പരീക്ഷക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അടക്കം 24 കേന്ദ്ര സർവിസുകളിലേക്കാണ് പരീക്ഷ. 796 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓൺലൈനായി മാർച്ച് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. 21നും 32നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വെബ്സൈറ്റ് www.upsconline.nic.in.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
മേയ് 31 ഞായറാഴ്ചയാണ് പരീക്ഷ. വിജയിക്കുന്നവർക്ക് സെപ്റ്റംബർ 18ന് നടക്കുന്ന മെയിൻ പരീക്ഷയിൽ പെങ്കടുക്കാം.
