ഐ.സി.എസ്​.ഇ, ഐ.എസ്​.സി പരീക്ഷകൾ ജൂലൈയിൽ

15:32 PM
22/05/2020
cbse-exam


ന്യൂഡൽഹി: അവശേഷിക്കുന്ന ​െഎ.സി.എസ്​.ഇ. (10 ാം ക്ലാസ്​), ഐ.എസ്​.സി (12 ാം ക്ലാസ്​) പരീക്ഷകൾ ജൂലൈയിൽ നടത്താൻ ബോർഡ്​ തീരുമാനിച്ചു. ​െഎ.സി.എസ്​.ഇ. (10 ാം ക്ലാസ്​) പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും ഐ.എസ്​.സി (12 ാം ക്ലാസ്​) പരീക്ഷകൾ ജൂലൈ 1 മുതൽ 14 വരെയുമാണ്​ നടക്കുക. ലോക്​ഡൗൺ കാരണം മാറ്റിവെച്ച പരീക്ഷകൾ നടത്താനുള്ള ടൈം ടേബിൾ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്​കൂൾ സർട്ടിഫിക്കറ്റ്​ എക്​സാമിനേഷൻസ്​ (സി.​െഎ.എസ്​.സി.ഇ) പുറത്തുവിട്ടു. 

ടൈം ടേബിൾ:

​െഎ.സി.എസ്​.ഇ. (10 ാം ക്ലാസ്​) ​ടൈം ടേബിൾ
 
ഐ.എസ്​.സി (12 ാം ക്ലാസ്​) ടൈം ടേബിൾ
 

വിദ്യർഥികൾ മാസ്​കും സാനിറ്റൈസറും കൊണ്ടുവരണം. ഗ്ലൗസ്​ ​വേണമെങ്കിൽ വിദ്യാർഥികൾക്ക്​ ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്​ സ്​കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ബോർഡ്​ അറിയിച്ചു. 

Loading...
COMMENTS