Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CBSE schools Practical exam from March !
cancel
Homechevron_rightCareer & Educationchevron_rightExamschevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ പ്രാക്​ടിക്കൽ പരീക്ഷ മാർച്ച്​ ഒന്ന്​ മുതൽ; ക്ലാസ്​ നേരത്തെ തുടങ്ങാൻ അനുവദിക്കണമെന്ന്​ സ്​കൂളുകൾ​

text_fields
bookmark_border


ന്യൂഡൽഹി: സെൻട്രൽ ബോർഡ്​ ഓഫ്​ സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്​.ഇ) അഫിലിയേറ്റഡ്​ സ്​കൂളുകളിൽ പ്രാക്​ടിക്കൽ പരീക്ഷ മാർച്ച്​ ഒന്നിന്​ ആരംഭിക്കാൻ നിർദേശം. കോവിഡ്​ ഭീതിയിൽ വർഷം മുഴുവൻ പൂർണമായോ ഭാഗികമായോ അടഞ്ഞുകിടന്നതിനാൽ പ്രാക്​ടിക്കൽ പരീക്ഷ മാർച്ച്​ ആരംഭത്തോടെ എങ്ങനെ നടത്തുമെന്നത്​ സ്​കൂളുകളെയും എങ്ങനെ വിജയകരമായി പൂർത്തിയാക്കുമെന്ന്​ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുകയാണ്​.

ഡിസംബർ 31ന്​ പുറത്തിറക്കിയ സർക്കുലറിൽ 10, 12 ക്ലാസുകൾക്ക്​ പരീക്ഷ മേയ്​ നാലിനും പ്രാക്​ടിക്കൽ പരീക്ഷ മാർച്ച്​ ഒന്നിനും തുടങ്ങാൻ നിർദേശം നൽകിയിരുന്നു.

ലോക്​ഡൗൺ പോലുള്ള സാഹചര്യങ്ങൾ നേരിടുന്ന സ്​കൂളുകൾക്ക്​ സി.ബി.എസ്​.ഇ ഇളവ്​ നൽകിയിട്ടുണ്ട്​. പ്രാദേശിക ഭരണകൂടം അനുവദിക്കാത്ത സ്​കൂളുകൾക്ക്​ ഇ​േൻറണൽ അസസ്​മെൻറ്​ പോലുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കാമെന്നാണ്​ നിർദേ​ശം. എന്നാൽ, സ്​കൂൾ ലാബുകൾ കൂടി തുറക്കാൻ സംസ്​ഥാന സർക്കാറുകൾ അനുമതി നൽകുന്നതും കാത്തിരിക്കുകയാണ്​ സ്​കൂളുകൾ.

കേരളം, കർണാടക, മഹാരാഷ്​ട്ര, ആസാം പോലുള്ള സംസ്​ഥാനങ്ങൾ നിലവിൽ 10, 12 ക്ലാസുകൾ നടത്താൻ സ്​കൂളുകൾ തുറക്കുന്നതിന്​ അനുമതി നൽകിയിട്ടുണ്ട്​. എന്നാൽ, ദേശീയ തലസ്​ഥാനമായ ഡൽഹി ഉൾപെടെ ഇനിയും അനുമതി നൽകിയിട്ടില്ല.

പൊതുജനത്തിന്​ വാക്​സിൻ ലഭ്യമായി തുടങ്ങുന്നത്​ മുതലേ അനുമതി നൽകൂ എന്ന്​ ഡൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ്​ സിസോദിയ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEpractical examMarch 1
News Summary - CBSE practical exams from 1 March
Next Story