സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം
text_fieldsന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനത്തിൽ 0.41 ശതമാനത്തിന്റെ വർധനവുണ്ട്. 2024ൽ 87.98 ശതമാനമായിരുന്നു. 99.60 വിജയശതമാനത്തോടെ വിജയവാഡയാണ് മുന്നിൽ. 99.32 ശതമാനം നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം ആയിരുന്നു ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

