Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2022 1:30 PM GMT Updated On
date_range 23 Oct 2022 1:34 PM GMTസി.ബി.എസ്.ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ 2023 ജനുവരി 1 മുതൽ; ശൈത്യമേഖലയിൽ 2022 നവംബർ 15 മുതൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലെയും വിദേശത്തെയും സി.ബി.എസ്.ഇ അംഗീകാരമുള്ള സ്കൂളുകളിലെ 2022-23 അക്കാദമിക് വർഷത്തിലെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ, പ്രോജക്ട്, ഇന്റേണൽ അസസ്‌മെന്റ് പരീക്ഷകൾ എന്നിവ 2023 ജനുവരി 1 മുതൽ നടക്കുക.
അതേസമയം, ശൈത്യമേഖലയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷാ ഷെഡ്യൂളും സി.ബി.എസ്.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23ലെ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ 2022 നവംബർ 15 മുതൽ ഡിസംബർ 14 വരെയാണ് നടക്കുക.
സ്കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ അസസ്‌മെന്‍റുകൾ എന്നിവയുടെ നടത്തിപ്പിനുള്ള മാർഗ നിർദേശങ്ങളും സി.ബി.എസ്.ഇ പുറത്തിറക്കിയിട്ടുണ്ട്.
Next Story