Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightചോദ്യപേപ്പർ...

ചോദ്യപേപ്പർ വാട്​സ്​ആപ്പിൽ; ഇന്ന​ത്തെ മൂന്നാം സെമസ്​റ്റർ ബി.കോം, ബി.ബി.എ പരീക്ഷ മാറ്റി

text_fields
bookmark_border
University of Calicut
cancel

​േകാഴിക്കോട്​: തിങ്കളാഴ്​ച നടക്കാനിരിക്കുന്ന കാലിക്കറ്റ്​ സർവകലാശാല മൂന്നാം സെമസ്​റ്റർ ബി.കോം, ബി.ബി.എ പരീ ക്ഷ ചോദ്യക്കടലാസുകൾ വാട്​സ്​ആപ്പിൽ പ്രചരിച്ചതിനെ തുടർന്ന് മാറ്റിവെച്ചു​. ജനറൽ ഇൻഫർമാറ്റിക്​സ്​ എന്ന പേപ്പ റി​​​െൻറ ചോദ്യങ്ങളാണ്​ പ്രചരിച്ചത്​.

ക​ഴിഞ്ഞ മാസം 30ന്​ നടക്കേണ്ടിയിരുന്ന പരീക്ഷ സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്​ കാരണമാണ്​ ഡിസംബർ പത്തിലേക്ക്​ മാറ്റിയത്​. ഡിസംബർ ഒന്നിനായിരുന്നു യൂനിയൻ തെരഞ്ഞെടുപ്പെങ്കിലും 30ലെ പരീക്ഷ മാറ്റിയത്​ ഒരു വിദ്യാർഥി സംഘടനയു​െട സമ്മർദം കാരണമായിരുന്നുവെന്ന്​ ആ​േക്ഷപമുണ്ടായിരുന്നു. മൂന്നു​ മണിക്കൂർ​ ​െദെർഘ്യമുള്ള പരീക്ഷക്ക്​ 80 മാർക്കാണുള്ളത്​.

ഞായറാഴ്​ച പകൽ മുതലാണ്​ വിദ്യാർഥികളുടെ ഗ്രൂപ്പുകളിലും മറ്റും ചോദ്യപേപ്പർ പ്രചരിച്ചത്​. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ രാത്രി 11 മണിയോടെയാണ്​ പരീക്ഷ മാറ്റി​െവച്ചത്​. പരീക്ഷ മാറ്റിവെക്കേണ്ട സാഹചര്യമാ​െണന്ന്​ പരീക്ഷ കൺട്രോളർ വി.വി. ജോർജ്​ കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityexam postponedmalayalam newsEdu News
News Summary - Calicut University Exam Postponed-Edu News
Next Story