Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.എ ഇന്റർമീഡിയറ്റ്...

സി.എ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടാംറാങ്ക് സ്വന്തമാക്കി കൊച്ചി സ്വദേശി, മഹാരാഷ്ട്ര വിദ്യാർഥിക്ക് ഒന്നാം റാങ്ക്

text_fields
bookmark_border
ICAI
cancel

മുംബൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിന്റെ രണ്ടാമത്തെ ഘട്ടമായ സി.എ ഇന്റർമീഡിയറ്റ് -മേയ് 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊച്ചിയിൽ നിന്നുള്ള അഭിനവ് സതീഷ് അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കി. 600ൽ 530 (88.33 ശതമാനം) മാർക്ക് നേടിയാണ് അഭിനവിന്റെ നേട്ടം.

മഹാരാഷ്ട്രയിലെ ഡോംബിവിലി സ്വദേശിയായ ഷാർദുൽ ശേഖർ വിചാരെ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. 600ൽ 531 (88.50 ശതമാനം) മാർക്ക് നേടിയാണ് ഷാർദുൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മുംബൈയിലെ തീർത് ജെയിൻ 519 മാർക്കോടെ (86.50ശതമാനം) മൂന്നാം റാങ്ക് കരസ്ഥമാക്കി.

ഐ.സി.എ.ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രൂപ്പ് ഒന്നിൽ 91,237 പേർ പരീക്ഷ എഴുതിയതിൽ 9,350 പേർ വിജയിച്ചു. 10.25 ആണ് വിജയശതമാനം. ഗ്രൂപ്പ് രണ്ടിൽ 64,381 പേർ പരീക്ഷയെഴുതിയതിൽ 10,372 പേർ വിജയിച്ചു. 16.11ആണ് വിജയശതമാനം. രണ്ട് ഗ്രൂപ്പുകളും ഒരുമിച്ച് എഴുതിയ 33,304 പേരിൽ 2,820 പേരാണ് വിജയിച്ചത്. വിജയശതമാനം 8.47ആണ്.

സി.എ ഇന്റർമീഡിയറ്റ് ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് അടുത്ത ഘട്ടമായ സി.എ ഫൈനലിലേക്ക് കടക്കാം. വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ് ഐ.സി.എ.ഐയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഫലം പരിശോധിക്കുന്നതെങ്ങനെ?

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് https://www.icai.org/ സന്ദർശിക്കുക.
  • ‘CA Intermediate Result - May 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും / പിൻ (ആവശ്യമെങ്കിൽ) നൽകുക
  • സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • ഫലം സ്ക്രീനിൽ ദൃശ്യമാകും
  • ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icaiChartered AccountantsChartered Accountants of IndiaICAI CA Exams
News Summary - CA Intermediate May 2026 Result Abhinav Satheesh from Kochi gets AIR 2
Next Story