സി.എ ഇന്റർ, ഫൗണ്ടേഷൻ ഫലം ഉടൻ പ്രസിദ്ധീകരിക്കും
text_fieldsഐ.സി.എ.ഐയുടെ സി.എ ഇന്റർമീഡിയറ്റ്, ഫൗണ്ടേഷൻ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിക്കാനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റൻസ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) അറിയിച്ചു. ഉദ്യോഗാർഥികൾക്ക് icai.nic.in ൽ നിന്ന് ഫലമറിയാൻ സാധിക്കും. 2025 ജനുവരി സെഷന്റെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ കയറി രജിസ്റ്റർ നമ്പറും ജനനതീയതിയും അടിച്ചു കൊടുത്താൽ ഫലമറിയാം. വർഷത്തിൽ രണ്ടുതവണയാണ് ഐ.സി.എ.ഐ സി.എ പരീക്ഷ നടത്താറുള്ളത്. 2025ലെ ആദ്യ സെഷൻ ജനുവരി 12, 16, 18, 20 തീയതികളിലാണ് നടന്നത്.
ഭാഗികമായി വിജയിച്ചാൽ പോലും വിജയസാധ്യതയുള്ള കോഴ്സാണ് ചാർട്ടേഡ് അക്കൗണ്ടൻസി. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞാല്‍തന്നെ തൊഴില്‍ ലഭ്യമായ കോഴ്സാണിത്. ഇത്തവണ മുതൽ കോഴ്സിന്റെ ഘടനയിൽ പോലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പേപ്പറുകളുടെ എണ്ണം കുറഞ്ഞതും ആർട്ടിക്കിൾഷിപ്പ്(നിർബന്ധിത പരിശീലനം)മൂന്നുവർഷം എന്നതിന് പകരം രണ്ടുവർഷമാക്കിയതുമാണ് പ്രധാന മാറ്റം.
ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ആർട്ടിക്കിൾഷ് ട്രെയിനിങ്, ഫൈനൽ എന്നിങ്ങനെ നാലുഘട്ടങ്ങളാണ് സി.എ പരീക്ഷക്കുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.