സി-ടെറ്റ് പരീക്ഷ ഇനി 20 ഭാഷകളിൽ

15:44 PM
27/06/2018
ctet.jpg

കാസർകോട്​: കേന്ദ്രസർക്കാറി​​െൻറ അധ്യാപക യോഗ്യതാപരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റ്​ എന്ന സി-ടെറ്റ് പരീക്ഷ ഇനിമുതൽ 20 ഭാഷകളിൽ നടത്തും. 

ഒന്ന​ുമുതൽ അഞ്ചുവരെ ക്ലാസിൽ അധ്യാപകരാകാനുള്ള കാറ്റഗറി ഒന്ന്, ആറു​ മുതൽ എട്ടുവരെ ക്ലാസുകളിലേക്കുള്ള കാറ്റഗറി രണ്ട് എന്നീ പരീക്ഷകളാണ് അടുത്തതവണ മുതൽ 20 ഭാഷകളിലും നടത്തുക. വരുന്ന സെപ്റ്റംബറിലാണ്​ അടുത്ത പരീക്ഷ. ഇതി​​െൻറ ചോദ്യപേപ്പർ മലയാളത്തിലും ലഭിക്കുമെന്നതിനാൽ മലയാളികളായ ഉദ്യോഗാർഥികൾക്ക് ഏറെ ഉപകാരപ്പെടും. മറ്റു ഭാഷകളെ ഒഴിവാക്കി ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ മാത്രം പരീക്ഷ നടത്താനായിരുന്നു സി.ബി.എസ്.സിയുടെ നീക്കം.

എന്നാൽ, എല്ലാ സംസ്ഥാനങ്ങളും ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് 20 ഭാഷകളിലും പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഓരോ കാറ്റഗറിക്കും 500 രൂപയാണ് പരീക്ഷാ ഫീസ്​.

Loading...
COMMENTS