സിമാറ്റ് െഫബ്രുവരി 22ന്; ജിപാറ്റ് 27ന്
text_fieldsദേശീയതലത്തിൽ എം.ബി.എ ഉൾപ്പെടെ മാനേജ്മെൻറ് പി.ജി പ്രവേശനത്തിനുള്ള കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ് -2021) ഫെബ്രുവരി 22നും, എം.ഫാം അഡ്മിഷനുള്ള ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ് -2021) ഫെബ്രുവരി 27 നും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തും. രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചക്കുശേഷം മൂന്നുമുതൽ ആറുവരെയുമാണ് പരീക്ഷകൾ. 'സിമാറ്റ് -2021'ൽ പങ്കെടുക്കാൻ ഏതെങ്കിലും ബിരുദം മതി. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
'ജിപാറ്റ് -2021'ന് ഫാർമസി ബിരുദക്കാർക്കാണ് അപേക്ഷിക്കാവുന്നത്. ൈഫനൽ ഫാർമസി ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://cmat.nta.nic.in, https://gpat.nta.nic.in എന്നീ വൈബ്സൈറ്റുകളിലുണ്ട്.
പരീക്ഷ ഫീസ്: ജനറൽ വിഭാഗത്തിൽപെടുന്ന പുരുഷന്മാർക്ക് 2000 രൂപയും വനിതകൾ, ഇ.ഡബ്ല്യു.എസ്, എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി, ഒ.ബി.സി-എൻ.സി.എൽ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപയുമാണ്. ഇൻഫർഷമേഷൻ ബുള്ളറ്റിനുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി ജനുവരി 22 വരെ സമർപ്പിക്കാം. പരീക്ഷ ഫീസ് എസ്.ബി.ഐ/എച്ച്.ഡി.എഫ്.സി ക്രഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം ജനുവരി 23 രാത്രി 11.50 വരെ ഓൺലൈനായി അടക്കാം.
സി മാറ്റ് പരീക്ഷയിൽ ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് ആൻഡ് ഡേറ്റ ഇൻറർപ്രെട്ടേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാവും. 400 മാർക്കിനാണ് പരീക്ഷ.ജിപാറ്റ് പരീക്ഷയിൽ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമകോഗ്നസി, ഫാർമക്കോളജി മുതലായ വിഷയങ്ങളിൽ 124 ചോദ്യങ്ങളുണ്ടാവും. 500 മാർക്കിനാണ് പരീക്ഷ. മൂന്നു മണിക്കൂർ സമയം അനുവദിക്കും.കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയാണ് കേന്ദ്രം. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

