സാേങ്കതിക സർവകലാശാല; ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷ മാറ്റി
text_fieldsതിരുവനന്തപുരം: പാഠഭാഗങ്ങൾ പൂർത്തിയായില്ലെന്ന പരാതിയെ തുടർന്ന് സാേങ്കതിക സർവകലാശാല ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷ ആഗസ്റ്റ് രണ്ടിൽനിന്ന് പത്തിലേക്ക് മാറ്റി.
പാഠഭാഗം പൂർത്തിയാക്കാത്തത് സംബന്ധിച്ച് സിൻഡിക്കേറ്റിലെ വിദ്യാർഥിപ്രതിനിധി യു.പി അക്ഷയ് സമർപ്പിച്ച റിപ്പോർട്ടും വിവിധ വിദ്യാർഥിസംഘടനകൾ നൽകിയ നിവേദനവും പരിഗണിച്ചാണ് പരീക്ഷമാറ്റം.
75 പ്രവൃത്തിദിവസമാണ് ആറാം സെമസ്റ്ററിൽ നിശ്ചയിച്ചിരുന്നത്. 83 പ്രവൃത്തിദിവസം ലഭിച്ചിട്ടും ചില കോളജുകൾക്ക് പാഠഭാഗം പൂർത്തിയാക്കാനായില്ലെന്ന് സിൻഡിക്കേറ്റംഗം നൽകിയ റിേപ്പാർട്ടിൽ പറയുന്നു.
പ്രശ്നത്തിെൻറ ഗൗരവസ്വഭാവം പരിഗണിച്ച് മുഴുവൻ സ്ഥാപനമേധാവികളുടെയും യോഗം സർവകലാശാല വൈസ്ചാൻസലർ വിളിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

