Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightബി.എസ്​സി നഴ്​സിങ്​...

ബി.എസ്​സി നഴ്​സിങ്​ പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ

text_fields
bookmark_border
ബി.എസ്​സി നഴ്​സിങ്​ പരീക്ഷ എഴുതാനാകാതെ വിദ്യാർഥികൾ
cancel

കോ​ഴി​ക്കോ​ട്​: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ കീ​ഴി​ലെ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ൽ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ. 2016 ഒ​ക്​​ടോ​ബ​റി​ൽ തു​​ട​ങ്ങി 2020 സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന കോ​ഴ്​​സാ​ണ്​ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്കു​ നീ​ണ്ട​ത്. ഇ​തോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നും ജോ​ലി​ക്കും അ​പേ​ക്ഷി​ക്കാ​നാ​കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി.

കോ​വി​ഡ്​ കാ​ര​ണം കോ​ഴ്​​സ്​ വൈ​കി​യ​പ്പോ​ൾ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20ന്​ ​തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, 18ന്​ ​ഗ​വ​ർ​ണ​റു​​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പി​ന്നീ​ട്​ മു​​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ മേ​യ്​ അ​ഞ്ചി​ന്​ ന​ട​ത്താ​നൊ​രു​ങ്ങി. ഒ​രു പ​രീ​ക്ഷ ന​ട​ന്നു. പി​ന്നാ​ലെ ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ പ​രീ​ക്ഷ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

അ​ഞ്ചാം​ത​വ​ണ​യാ​ണ്​ പ​രീ​ക്ഷ മാ​റ്റു​ന്ന​തെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഈ​മാ​സം അ​ഞ്ചി​ന്​ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്കും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ സ്​​കോ​റും ശ​രാ​ശ​രി ക​ണ​ക്കാ​ക്കി ഫ​ലം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
TAGS:BSc Nursing exam 
Next Story