ഐ.ഐ.എം ജമ്മുവിൽ ബി.ബി.എ (ഓണേഴ്സ്) പ്രോഗ്രാം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) ജമ്മു ലഡാക്ക് ലേ കാമ്പസിൽ നടത്തുന്ന 2026-30 വർഷ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) ഓണേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 11. ബിസിനസിലും മാനേജ്മെന്റിലും പ്രാമുഖ്യം നൽകുന്ന ഈ പ്രോഗ്രാമിൽ 60 പേർക്കാണ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസി 2026ൽ നടത്തിയ ജിപ്മാറ്റ്/സി.യു.ഇ.ടി (ജനറൽ ആപ്ടിറ്റ്യൂഡ് ടെസ്റ്റ്)/ജെ.ഇ.ഇ മെയിൻസ് ടെസ്റ്റ് സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: 2024/ 2025 അല്ലെങ്കിൽ 2026 വർഷം പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ വിജയിച്ചിരിക്കണം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക് മതി.
മെറിറ്റ് ലിസ്റ്റ്: അപേക്ഷകരുടെ ജിപ്മാറ്റ് /സി.യു.ഇ.ടി/ജെ.ഇ.ഇ മെയിൻസ് സ്കോറിന് 65 ശതമാനം വെയിറ്റേജ്, പത്താംക്ലാസ് മാർക്ക് 15 ശതമാനം, പ്ലസ് ടു മാർക്ക് 15 ശതമാനം, ജൻഡർ അഡ്വേഴ്സിറ്റി 5 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക. മെറിറ്റ് ലിസ്റ്റിൽ ഉയർന്ന സ്ഥാനമുള്ളവർക്കാണ് പ്രവേശനം.
ഫീസ്: നാലുവർഷ റെഗുലർ കോഴ്സിൽ എട്ടു സെമസ്റ്ററുകളാണുള്ളത്. ഓരോ സെമസ്റ്ററിലും ട്യൂഷൻ ഫീസ് 2,23,183 രൂപയാണ്. മറ്റ് അക്കാദമിക് ഇനങ്ങളിൽ അടക്കം മൊത്തം കോഴ്സ് ഫീസ് 28,06,500 രൂപ ചെലവാകും. ഹോസ്റ്റൽ ഫീസ്, മെസ് ചാർജ് ഉൾപ്പെടെയുള്ള തുകയാണിത്.
മറ്റ് ഫീസ്: അപേക്ഷയോടൊപ്പം എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (ഇ.ഒ.ഐ) ഫീസായി 10,000 രൂപ അടക്കണം. ഈ തുക ടേം ഫീസിൽ ക്രമീകരിക്കും. അഡ്മിഷൻ ലഭിക്കാത്തപക്ഷം തുക തിരികെ ലഭിക്കും. അഡ്മിഷൻ ലഭിക്കുന്നവർ ഓഫർ അക്സപ്റ്റൻസ് ഫീസായി 50,000 രൂപ നിശ്ചിത സമയത്തിനകം അടക്കണം.
വിശദവിവരങ്ങൾ: www.iimj.ac.in. അന്വേഷണങ്ങൾ: bbaladakh.admissions@iimj.ac.in. ഫോൺ: അന്വേഷണങ്ങൾക്ക് 0191-2741414
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

