നീറ്റ്-എം.ഡി.എസ് ഏപ്രിൽ 19ന്
text_fieldsമാസ്റ്റർ ഇൻ ഡെന്റൽ സർജറി കോഴ്സിലേക്കുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-എം.ഡി.എസ് 2025) ഏപ്രിൽ 19ന് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ ആഭിമുഖ്യത്തിൽ നടത്തും. ഇതിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി മാർച്ച് 10 വരെ അപേക്ഷിക്കാം. വിജ്ഞാപനവും വിവരണ പത്രികയും https://natboard.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ഫീസ്: 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 2500 രൂപ മതി.
യോഗ്യത: അംഗീകൃത ബി.ഡി.എസ് ബിരുദം. സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുണ്ടാകണം. 12 മാസത്തെ കമ്പൽസറി റൊട്ടേറ്ററി ഇന്റേൺഷിപ്/പ്രാക്ടിക്കൽ ട്രെയിനിങ് 2025 മാർച്ച് 31നകം പൂർത്തിയാക്കിയിരിക്കണം.
പരീക്ഷ: ‘നീറ്റ്-എം.ഡി.എസ്’ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബി.ഡി.എസ് നിലവാരത്തിലുള്ള 240 മൾട്ടിപ്ൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. മൂന്നുമണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് നാല് മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് കുറക്കും. ഏപ്രിൽ 15 മുതൽ വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. സൗകര്യാർഥം പരീക്ഷ നഗരങ്ങൾ തെരഞ്ഞെടുക്കാം.
ടെസ്റ്റിൽ യോഗ്യത നേടുന്നതിന് ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 50 പെർസെൈന്റൽ, എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾക്ക് 40 പെർസെൈന്റൽ, ജനറൽ ഭിന്നശേഷിക്കാർക്ക് 45 പെർസെൈന്റലിൽ കുറയാതെ കരസ്ഥമാക്കണം. മേയ് 19ന് പരീക്ഷ ഫലം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
പരീക്ഷയിലെ മെറിറ്റടിസ്ഥാനത്തിൽ നീറ്റ്-എം.ഡി.എസ് 2025 റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. റാങ്ക്ലിസ്റ്റിൽ ഉയർന്ന സ്ഥാനത്തുള്ളവർക്ക് അഖലേന്ത്യ 50 ശതമാനം േക്വാട്ട എം.ഡി.എസ് സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. അതത് സംസ്ഥാനങ്ങളിലെ ഡെന്റൽ കോളജുകളിലെ എം.ഡി.എസ് സ്റ്റേറ്റ് േക്വാട്ട സീറ്റുകളിലേക്കും നീറ്റ്-എം.ഡി.എസ് റാങ്കടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ അപേക്ഷകൾ സ്വീകരിച്ച് തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്നുമായിരിക്കും പ്രവേശനം. ഇതുസംബന്ധിച്ച അറിയിപ്പ് പിന്നീടുണ്ടാവും. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും നീറ്റ്-എം.ഡി.എസ് റാങ്കടിസ്ഥാനത്തിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

