Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനാവികസേനയിൽ ഓഫിസറാകാം

നാവികസേനയിൽ ഓഫിസറാകാം

text_fields
bookmark_border
നാവികസേനയിൽ ഓഫിസറാകാം
cancel

അവിവാഹിതരായ പുരുഷന്മാർക്കും നാവികസേനയിൽ ഷോർട്ട് സർവിസ് കമീഷൻ ഓഫിസറാകാം. 2026 ജനുവരിയിലാരംഭിക്കുന്ന കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം നൽകും. എക്സിക്യൂട്ടിവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലായി ആകെ 270 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ ലഭിക്കും. ഓരോ ബ്രാഞ്ചിലും വിവിധ കേഡറ്റുകളിൽ ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. ഫെബ്രുവരി 25വരെ ഓൺലൈനായി അപേക്ഷിക്കാം.

എക്സിക്യൂട്ടിവ് ബ്രാഞ്ച്: ജി.എസ് (X)/ ഹൈഡ്രോ കേഡർ, ഒഴിവുകൾ-60, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്. 2001 ജനുവരി രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. പൈലറ്റ്-26, നേവൽ എയർ ഓപറേഷൻസ് ഓഫിസർ (ഒബ്സർവേഴ്സ്)-22, എയർട്രാഫിക് കൺട്രോളർ (എ.ടി.സി)-18, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (10,12 ക്ലാസ് പരീക്ഷകളിൽ​ മൊത്തവും ഇംഗ്ലീഷിലും 60 ശതമാനം മാർക്കിൽ കുറയാതെ വേണം). പൈലറ്റ് നേവൽ ഓഫിസർ കേഡറുകളിലേക്ക് 2002 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിന് മധ്യേയും ‘എ.ടി.സി’ കേഡറിലേക്ക് 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിന് മധ്യേയും ജനിച്ചവരാകണം.

ലോജിസ്റ്റിക്സ് കേഡറിൽ 28 ഒഴിവുണ്ട്. യോഗ്യത- ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/എം.ബി.എ/എം.സി.എ/എം.എസ്‍സി/(ഐ.ടി)/(ബി.എസ്‍സി/ബി.കോം/ബി.എസ്‍സി (ഐ.ടി) വിത്ത് പി.ജി. ഡിപ്ലോമ- ഫിനാൻസ് (ലോജിസ്‍റ്റിക്സ്)/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റ്). 2001 ജനുവരി രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

എജുക്കേഷൻ ബ്രാഞ്ച്: ഒഴിവുകൾ-15, യോഗ്യത- 60 ശതമാനം മാർക്കോടെ എം.എസ്‍സി (മാത്സ്/ഫിസിക്സ്/കെമിസ്ട്രി) ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇ.സി) 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

ടെക്നിക്കൽ ബ്രാഞ്ച്: എൻജിനീയറിങ് (ജനറൽ സർവിസ്) ഒഴിവുകൾ 38. യോഗ്യത. 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/റൂറൽ/ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ/എയ്റോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ/ഓട്ടോമൊബൈൽ/എയ്റോസ്​പേസ്/മെറ്റലർജി/​ഇക്കണോമിക്സ്), ഇലക്ടിക്കൽ ബ്രാഞ്ച്-45, യോഗ്യത- 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (ഇലക്ട്രീഷ്യൻ)/ഇലക്ട്രോണിക്സ്/അനുബന്ധ ശാഖകൾ), 2001 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. നേവൽ കൺസ്ട്രക്ടർ- ഒഴിവുകൾ-18. യോഗ്യത- 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/സിവിൽ/എയ്റോനോട്ടിക്കൽ/എയ്റോസ്​പേസ്/മെറ്റലർജി/​നേവൽ ആർക്കിടെക്ചർ/മറൈൻ/ഷിപ് ടെക്നോളജി/ഷിപ് ഡിസൈൻ). 2001ജനുവരി രണ്ടിനും 2006 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

പൈലറ്റ് കേഡറിലേക്ക് പ്രാബല്യത്തിലുള്ള സി.പി.എൽ ലൈസൻസുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവരെ സബ് ലഫ്റ്റനന്റ് പദവിയിൽ നിയമിക്കും. പ്രതിമാസം ഏകദേശം 1,10,000 രൂപ ശമ്പളം ലഭിക്കും. നിരവധി മറ്റു ആനുകൂല്യങ്ങളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navy Officer Exam
News Summary - Application invited for Indian Navy officer exam
Next Story