എട്ടാം ക്ലാസ് പുനഃപരീക്ഷ ഫലം മേയ് രണ്ടിന്
text_fieldsതിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ ഫലം മേയ് രണ്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,98,181 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് ലഭിച്ചവർ 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5,516 ആണ്. മിനിമം നേടേണ്ട 30 ശതമാനം മാർക്കില്ലാത്തവർക്കായി ഏപ്രിൽ എട്ടു മുതൽ 24 വരെ സ്കൂളുകളിൽ അധിക പിന്തുണ ക്ലാസുകൾ നടത്തുകയും തുടർന്ന്, 25 മുതൽ പുനഃപരീക്ഷ നടത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

