ഐ.എസ്.ആർ.ഒ മഹേന്ദ്രഗിരിയിൽ 22 ഒഴിവുകൾ
text_fieldsഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (ഐ.പി.ആർ.സി മഹേന്ദ്രഗിരി (തിരുനെൽവേലി, തമിഴ്നാട്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ ഒക്ടോബർ അഞ്ച് വൈകീട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും.
ടെക്നിക്കൽ അസിസ്റ്റന്റ്: ശമ്പളനിരക്ക് 44,900-1,42,400 രൂപ. (ഒഴിവുകൾ: 1, മെക്കാനിക്കൽ -3, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 1). യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 18-35 വയസ്സ്.
ടെക്നീഷ്യൻ (ഗ്രേഡ് ബി): ശമ്പളനിരക്ക് 21,700-69,100 രൂപ. (ഒഴിവുകൾ: ടർണർ 2, ഫിറ്റർ 4, വെൽഡർ 2, മെഷിനിസ്റ്റ് 3, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് 1, ഇലക്ട്രീഷ്യൻ 1). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം, ബന്ധപ്പെട്ട ഒന്നിൽ ഐ.ടി.ഐ (എൻ.സി.വി.ടി/എൻ.എ.സി) സർട്ടിക്കറ്റുണ്ടാകണം, പ്രായപരിധി 18-35 വയസ്സ്.
ഫയർമാൻ (ഗ്രേഡ് എ): ശമ്പളനിരക്ക്: 19,900-63,200 രൂപ. (ഒഴിവുകൾ 3). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം, ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. പ്രായപരിധി 18-25 വയസ്സ്.
കുക്ക് (ഗ്രേഡ് എ): ശമ്പളനിരക്ക് 19,900-63200 രൂപ. (ഒഴിവ് 1). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യപരീക്ഷ പാസാകണം, മികച്ച ഹോട്ടൽ/കാന്റീനിൽ കുക്കായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 18-35 വയസ്സ്.
വയസ്സ്: എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ/വിധവകൾ /നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർ /മികച്ച കായികതാരങ്ങൾക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾ: https://www.iprc.gov.in/ ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

