ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍
text_fieldsരണ്ടാം വര്‍ഷ പരീക്ഷക്ക് നവംബര്‍ 30വരെയും ഒന്നാംവര്‍ഷ പരീക്ഷക്ക് ഡിസംബര്‍ ഏഴ് വരെയും ഫീസടക്കാം
തിരുവനന്തപുരം: 2016 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 29ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം വര്‍ഷ പരീക്ഷക്ക് നവംബര്‍ 30വരെ പിഴകൂടാതെ ഫീസടയ്ക്കാം. ഒന്നാംവര്‍ഷ പരീക്ഷക്ക് പിഴകൂടാതെ ഫീസടയ്ക്കാനുള്ള അവസാനതീയതി ഡിസംബര്‍ ഏഴാണ്. രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവര്‍ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറക്ക് പരീക്ഷാ സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷാഫോറങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലിലും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ലഭ്യമാണ്. ഓപണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിലും കമ്പാര്‍ട്ട്മെന്‍റ് വിദ്യാര്‍ഥികള്‍ അവര്‍ മുമ്പ് പരീക്ഷയെഴുതിയ പരീക്ഷാ കേന്ദ്രങ്ങളിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഒരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
പരീക്ഷാ വിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലായ www.dhsekerala.gov.in ല്‍ ലഭ്യമാണ്.
പരീക്ഷാ സമയപ്പട്ടിക
ഒന്നാംവര്‍ഷ പരീക്ഷ: മാര്‍ച്ച് ഒമ്പത് ബുധന്‍: പാര്‍ട്ട് രണ്ട് -ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മാര്‍ച്ച് 10 വ്യാഴം: പാര്‍ട്ട് ഒന്ന് -ഇംഗ്ളീഷ്
മാര്‍ച്ച് 14 തിങ്കള്‍: കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ഇലക്ട്രോണിക്സ്
മാര്‍ച്ച് 15 ചൊവ്വ: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്
മാര്‍ച്ച് 16 ബുധന്‍: സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍
മാര്‍ച്ച് 17 വ്യാഴം: കെമിസ്ട്രി, പാര്‍ട്ട് -മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍വര്‍ക്, മ്യൂസിക്
മാര്‍ച്ച് 21 തിങ്കള്‍: ഇക്കണോമിക്സ്, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്
മാര്‍ച്ച് 22 ചൊവ്വ: ഫിസിക്സ്, സംസ്കൃത ശാസ്ത്ര, ജ്യോഗ്രഫി, ജേണലിസം
മാര്‍ച്ച് 23 ബുധന്‍: ബിസിനസ് സ്റ്റഡീസ്, ഇലക്ട്രോണിക്സ് സര്‍വിസ് ടെക്നോളജി, ഫിലോസഫി, സൈക്കോളജി
മാര്‍ച്ച് 28 തിങ്കള്‍: കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം സാഹിത്യ
മാര്‍ച്ച് 29 ചൊവ്വ : മാത്തമറ്റിക്സ്, ആന്ത്രോപ്പോളജി, സോഷ്യോളജി.
രണ്ടാംവര്‍ഷ പരീക്ഷ: മാര്‍ച്ച് ഒമ്പത് ബുധന്‍: കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ഇലക്ട്രോണിക്സ്
മാര്‍ച്ച് 10 വ്യാഴം: ബയോളജി, അക്കൗണ്ടന്‍സി, ഗാന്ധിയന്‍ സ്റ്റഡീസ്
മാര്‍ച്ച് 14 തിങ്കള്‍: പാര്‍ട്ട് ഒന്ന് -ഇംഗ്ളീഷ്
മാര്‍ച്ച് 15 ചൊവ്വ: പാര്‍ട്ട് രണ്ട് -ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മാര്‍ച്ച് 16 ബുധന്‍: കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യം
മാര്‍ച്ച് 17 വ്യാഴം: മാത്തമറ്റിക്സ്, ആന്ത്രോപ്പോളജി, സോഷ്യോളജി
മാര്‍ച്ച് 21 തിങ്കള്‍: ബിസിനസ് സ്റ്റഡീസ്, ഫിലോസഫി, ഇലക്ട്രോണിക്സ് സര്‍വിസ് ടെക്നോളജി, സൈക്കോളജി
മാര്‍ച്ച് 22 ചൊവ്വ : കെമിസ്ട്രി, പാര്‍ട്ട് മൂന്ന് -ലാംഗ്വേജസ്, സോഷ്യല്‍വര്‍ക്, മ്യൂസിക്
മാര്‍ച്ച് 23 ബുധന്‍: ഇക്കണോമിക്സ്, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, ഹോംസയന്‍സ്
മാര്‍ച്ച് 28 തിങ്കള്‍: ഫിസിക്സ്, ജേണലിസം, ജ്യോഗ്രഫി, സംസ്കൃതം ശാസ്ത്ര
മാര്‍ച്ച് 29 ചൊവ്വ: കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി.
വിശദാംശം www.dhsekerala.gov.in ല്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.