എല്‍എല്‍.ബി എന്‍ട്രന്‍സ് അഡ്മിറ്റ് കാര്‍ഡ്
text_fieldsതിരുവനന്തപുരം: ജൂണ്‍ 28ന് നടത്തുന്ന 2015-16 ലെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രവേശ പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ വഴി വിതരണം ചെയ്യുന്നതല്ല.
അപേക്ഷയിലെ അപകാതമൂലം ചില അപേക്ഷകരുടെ പരീക്ഷാഫലം തടഞ്ഞുവെക്കും. അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് ക്ളിക് ചെയ്യുമ്പോള്‍ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങള്‍ കാണാം. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ഫോര്‍മാറ്റുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത്തരം അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ ജൂണ്‍ 27ന് വൈകുന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖേനയോ പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
