ഹോട്ടല്‍ മാനേജ്മെന്‍റ് ജെ.ഇ.ഇ 2016
text_fields2016-17 അധ്യയന വര്‍ഷത്തിലെ ബി.എസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നതിനുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് (എന്‍.സി.എച്ച്.എം ജെ.ഇ.ഇ.) നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കേറ്ററിങ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (എന്‍.സി.എച്ച്.എം.സി.ടി). 21 സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍, 19 സംസ്ഥാന സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, ഒരു പൊതുമേഖല നിയന്ത്രിത സ്ഥാപനം, എന്‍.സി.എച്ച്.എം.സി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 13 സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബി.എസ്സി കോഴ്സുകളും ഒമ്പത് മറ്റു കോഴ്സുകളും നടത്തുന്ന സ്ഥാപനമാണിത്. തിരുവനന്തപുരത്ത് കോവളം ജി.വി. രാജ റോഡിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (കേന്ദ്ര സര്‍ക്കാര്‍), കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (സംസ്ഥാന സര്‍ക്കാര്‍), മൂന്നാര്‍ കേറ്ററിങ് കോളജ്, വയനാട് വൈത്തിരി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് (സ്വകാര്യം) എന്നീ കേരളത്തിലെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശം നേടുന്നതിനുള്ള പരീക്ഷയാണ് എന്‍.സി.എച്ച്.എം.സി.ടി ജെ.ഇ.ഇ.
യോഗ്യത: 10+2 പാറ്റേണില്‍ സീനിയര്‍ സെക്കന്‍ഡറി വിജയം അല്ളെങ്കില്‍ തത്തുല്യം. യോഗ്യതാപരീക്ഷയില്‍ ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 22 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അര്‍ഹരായ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും.
അപേക്ഷാഫോറവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും ഡിസംബര്‍ 21 മുതല്‍ അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും നോയ്ഡയിലെ എന്‍.സി.എച്ച്.എം.സി.ടി ഓഫിസിലും ലഭിക്കും. www.nchm.nic.in വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. www.applyadmission.net/nchmjee2016/ എന്ന ലിങ്ക് വഴി ഫീസടച്ച് ഓണ്‍ലൈനായും അപേക്ഷിക്കാം. ഏപ്രില്‍ 11 ആണ് ഓണ്‍ലൈനായും പൂരിപ്പിച്ച അപേക്ഷയും സമര്‍പ്പിക്കാനുള്ള അവസാന തീയതി. 2016 ഏപ്രില്‍ 30ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് പ്രവേശപരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
